ജോജി എന്താവും സര്‍പ്രൈസ്, ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍

മലയാളത്തിലെ എണ്ണം പറഞ്ഞ സൈക്കോ ത്രില്ലറുകളിലൊന്നാവും ജോജി എന്ന് പ്രതീക്ഷയാണ് ട്രൈലെർ നൽകുന്നത്. ഫഹദിന്റെ ജോജി എന്ന കാരക്ടറിനെ പ്രസന്റ് ചെയ്ത രീതി, ജോജിയോട് വീട്ടിലുള്ളവര്‍ എങ്ങനെ പെരുമാറുന്നുവെന്ന് കാണിച്ചതൊക്കെ ഇതിലും വലുതെന്തോ ആണ് കാണാനിരിക്കുന്നത് എന്ന തോന്നലുണ്ടാക്കുന്നുണ്ട്. മാലിക്കിന് വേണ്ടി ഫഹദ് വെയ്റ്റ് കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ജോജിയില്‍ മെലിഞ്ഞ ഫഹദിനെ ആ കാരക്ടറിന്റെ ഐഡന്റിറ്റിയാക്കി മാറ്റിയിട്ടുണ്ടെന്ന് ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി, ഉണ്ണിമായയുടെ കാരക്ടറിനോടുള്ള ഭീഷണി, കുളത്തിനടുത്തുള്ള സിഗരറ്റ് വലി, ജോജിയുടെ ചിരി ഇതിലൊക്കെ ഫഹദ് മെലിഞ്ഞ ശരീരം ഗംഭീരമായി ആക്ടിംഗ് ടൂളാക്കിയെന്ന് തോന്നുന്നുണ്ട്.

രണ്ട് സിനിമകളിലൂടെ പോത്തേട്ടന്‍ ബ്രില്യന്‍സ് എന്ന പ്രയോഗം മലയാളത്തില്‍ സൃഷ്ടിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. രണ്ട് സിനിമകളുടെ ട്രാക്കില്‍ നിന്ന് മാറി ഡാര്‍ക്ക് ടോണിലൊരു സീറ്റ് എഡ്ജ് ത്രില്ലറിനാണ് ദിലീഷ് ശ്രമിച്ചിരിക്കുന്നതെന്ന് തോന്നുന്നു. സ്‌ളോ പേയിസില്‍ ഒരു സ്‌ലോ പോയിസണ്‍.

joji malayalam movie
ജോജിക്ക് ശേഷം മാസ് സിനിമ ചെയ്യാന്‍ ആഗ്രഹം, തിയറ്ററിനായുള്ള സിനിമ: ദിലീഷ് പോത്തന്‍ Dileesh Pothan Interview |JOJI
No stories found.
The Cue
www.thecue.in