ഫ്രാങ്കോ കേസ് സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്

ഫ്രാങ്കോ കേസ് സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്

അപായ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ വേണ്ടവരുടെ ഗ്രൂപ്പിലാണ് ഇവരെ പരിഗണിച്ചത്

കോട്ടയം : കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയത്തെ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് നടപടി. മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് അതോറിറ്റി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷം ലിസിയെ പുതിയ താമസസ്ഥലത്തേക്ക് മാറ്റാനാണ് ഉത്തരവ്.

അപായ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ വേണ്ടവരുടെ ഗ്രൂപ്പിലാണ് ഇവരെ പരിഗണിച്ചത്. 2018 ഡിസംബര്‍ 5 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം രാജ്യത്ത് ആദ്യത്തെ നടപടിയാണ് ഇത്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമാണ് ലിസി വടക്കേല്‍, ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന് പിന്നാലെ ഇവരെ വിജയവാഡ പ്രോവിന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ മാനസിക പീഡനം ഏറ്റുവാങ്ങുകയായിരുന്നുവെന്നും വധഭീഷണിയുണ്ടെന്നും ലിസി വടക്കേല്‍ ആദ്യമായി വെളിപ്പെടുത്തിയത് ദ ക്യൂവിനോടായിരുന്നു.

ഫ്രാങ്കോയുടെ ആളുകള്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്നായിരുന്നു ലിസി വടക്കേല്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്.

രോഗിയായ തന്നെ ഭക്ഷണമോ മരുന്നോ നല്‍കാതെ സഭാ അധികൃതര്‍ പീഡിപ്പിക്കുകയാണെന്നും ലിസി വടക്കേല്‍ പറഞ്ഞിരുന്നു.

ഫ്രാങ്കോയുടെ ആളുകള്‍ കൊല്ലുമെന്ന് ഭയം / വീഡിയോ അഭിമുഖം കാണാം

ലിസി വടക്കേല്‍ അഭിമുഖം/ പൂര്‍ണരൂപം

Related Stories

No stories found.
logo
The Cue
www.thecue.in