വാളയാര്‍ കേസില്‍ ഗുരുതരവീഴ്ചയെന്ന് ദേശീയ എസ് സി എസ് ടി കമ്മീഷന്‍; ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ചു വരുത്തും

വാളയാര്‍ കേസില്‍ ഗുരുതരവീഴ്ചയെന്ന് ദേശീയ എസ് സി എസ് ടി കമ്മീഷന്‍; ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ചു വരുത്തും

വാളയാര്‍ കേസില്‍ ഗുരുതരവീഴ്ചയെന്ന് ദേശീയ പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍. പൊലീസും പ്രോസിക്യൂഷനും ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. ചീഫ് സെക്രട്ടറി ടോം ജോസിനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും ദില്ലിയില്‍ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ പറഞ്ഞു.

കേസ് കമ്മീഷന്‍ ഏറ്റെടുത്തതായും പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം ഉപാധ്യക്ഷന്‍ പ്രതികരിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്ന് ബിജെപി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തിന്‍ വീഴ്ചയുണ്ടെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശിയും കമ്മീഷനെ സമീപിച്ചിരുന്നു.

വാളയാറിലേക്ക് പ്രത്യേക സംഘത്തെ അയക്കണമെന്ന് ബാലാവകാശ കമ്മിഷനോട് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കേസില്‍ അടിയന്തര ഇടപെടലുണ്ടാകണം. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂഗോയുമായുള്ള കൂടിക്കാഴ്ചയില്‍ വി മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in