ലോകാരോഗ്യ സംഘടനയുടെകലണ്ടറിലെ കുട്ടനാടന്‍ ‘ആരോഗ്യ’ ചിത്രത്തിന് പിന്നില്‍ 

ലോകാരോഗ്യ സംഘടനയുടെകലണ്ടറിലെ കുട്ടനാടന്‍ ‘ആരോഗ്യ’ ചിത്രത്തിന് പിന്നില്‍ 

ഫോട്ടോ ലോകാരോഗ്യ സംഘടനയുടെ കലണ്ടറില്‍ ഇടം പിടിച്ചിരിക്കുകയാണ്. 

ആറിലേക്കിറങ്ങി അരയറ്റം വെള്ളത്തില്‍ നിന്നാണ് ഫോട്ടോ എടുത്തത്. ഡോക്ടര്‍ സിനി ജോസഫ് കുഞ്ഞിനെ മടിയില്‍ വെച്ച് പരിശോധിക്കുകയായിരുന്നു. ഫോട്ടോയെടുക്കാന്‍ ഇഷ്ടമായത് കൊണ്ട് ആ ദൃശ്യം പകര്‍ത്തിയതാണ്. 

കുട്ടനാട് എടത്വ പ്രാഥാമികാരോഗ്യ കേന്ദ്രത്തിലെ ജൂനിലര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ശ്രീജിന്‍ എടുത്ത ആ ഫോട്ടോ ലോകാരോഗ്യ സംഘടനയുടെ കലണ്ടറില്‍ ഇടം പിടിച്ചിരിക്കുകയാണ്. പ്രളയകാല കേരളത്തിലെ ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ക്കുള്ള യു എന്നിന്റെ അംഗീകാരമായി.

കുട്ടനാട്ടില്‍ ജൂണ്‍, ജൂലൈ, ഓഗസ്ത് മാസങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഇതില്‍ ജൂലൈ 25 നാണ് എടത്വ പ്രഥാമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സംഘം ക്യാമ്പ് നടത്തിയത്. ചങ്ങങ്കരയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ വള്ളത്തിലിരുന്നാണ് ചികിത്സിച്ചത്.

ഡോക്ടര്‍ സിനി ജോസഫ് പറയുന്നു

പ്രദേശങ്ങള്‍ ഒറ്റപ്പെട്ടതോടെ ആര്‍ക്കും ആശുപത്രിയിലേക്ക് എത്താന്‍ കഴിയുന്നില്ലായിരുന്നു. ഞങ്ങള്‍ക്കും പോകാന്‍ കഴിയുന്നുണ്ടുയിരുന്നില്ല. ബോട്ട് സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി മോന്‍ പ്രദേശവാസിയാണ്. അദ്ദേഹം ബോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു തോണിയാണ് കിട്ടിയത്. അതില്‍ ഞങ്ങള്‍ ആറുപേരുണ്ടായിരുന്നു. വീടുകളില്‍ പോയി ചികിത്സിക്കുന്നതിനിടെയാണ് ഈ കുഞ്ഞിന്റെ അച്ഛന്‍ വന്നിട്ട് പനിയാണെന്നും ചെറിയ വള്ളമായതിനാല്‍ കൊണ്ടു വരാന്‍ പറ്റുന്നില്ലെന്നും അറിയിച്ചത്. അതൊരു കണ്ടത്തിന്റെ നടക്കാണ്. ആറ് കടന്ന് വേണം പോകാന്‍. വള്ളം മുറ്റത്തേക്ക് അടുപ്പിച്ചിട്ടാണ് കുഞ്ഞിനെ പരിശോധിച്ചത്. വള്ളത്തില്‍ നിന്ന് ഇറങ്ങാനോ കയറാനോ പറ്റുമായിരുന്നില്ല. വലിയ റിസ്‌കായിരുന്നു. ലൈഫ് ജാക്കറ്റൊന്നുമില്ലാതെയാണ് പോയത്. നീന്തല്‍ അറിയാത്ത നാല് പേര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് അതിന് മുന്നറിയിപ്പും തന്നു. ഇത്ര റിസ്‌കെടുത്ത് പോകരുതെന്ന്.. പിറ്റേ ദിവസം തന്നെ ലൈഫ് ജാക്കറ്റൊക്കെ തന്നു.
എം.എല്‍  ശ്രീജിന്‍ എടുത്ത  ഫോട്ടോ 
എം.എല്‍ ശ്രീജിന്‍ എടുത്ത ഫോട്ടോ 

ജീവന്‍ പണയപ്പെടുത്തിയാണ് ഫോട്ടെയെടുത്തതെന്ന് ശ്രീജനും പറയുന്നു

ഞാന്‍ തിരുവന്തപുരം സ്വദേശിയാണ്. കുട്ടനാട്ടില്‍ ജോലിക്കെത്തിയപ്പോള്‍ ആദ്യമാസത്തെ ശമ്പളം കൊണ്ട് ഡിഎസ് എല്‍ആര്‍ ക്യാമറ വാങ്ങി. ഫോട്ടോഗ്രാഫി എനിക്ക് വലിയ ഇഷ്ടമാണ്. ജീവന്‍ പണയം വെച്ച് ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടനാട്ടിലെ പ്രകൃതിയും പക്ഷികളും ക്യാമറയില്‍ പകര്‍ത്തുക എന്റെ ഹോബിയായിരുന്നു. ഫീല്‍ഡ് വര്‍ക്കിന് ഇറങ്ങുമ്പോള്‍ ബാഗില്‍ ക്യാമറയുമുണ്ടാകും. കുട്ടനാടന്‍ ജീവിതവും സംസ്‌കാരവും ക്യാമറയില്‍ പകര്‍ത്തും. അന്നും അങ്ങനെ പകര്‍ത്തിയതാണ്. ജില്ലാ മാസ്മീഡിയ ഓഫീസര്‍ പ്രളയകാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 
വലിയൊരു കാര്യമായിരുന്നു ആ മെഡിക്കല്‍ സംഘം ചെയ്തത്. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ആ പ്രദേശം ഒറ്റപ്പെട്ട് പോയി. അവിടെയുള്ളവര്‍ക്ക് പുറത്തേക്ക് വരാന്‍ കഴിയില്ലായിരുന്നു. ചുറ്റും വെള്ളമായിരുന്നു. വലിയ റിസ്‌കെടുത്തിട്ടാണ് അവര്‍ ചികിത്സിക്കാനായി പോയത്. ചെറിയ വള്ളമായിരുന്നു. ആ ഫോട്ടോയില്‍ അവരെടുത്ത റിസ്‌ക് മുഴുവനും ഉണ്ടായിരുന്നു. 

മാസ് മീഡിയ ഓഫീസര്‍ സുജ പറയുന്നു.

ആരോഗ്യവകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഈ കലണ്ടര്‍ തൂക്കും. പ്രളയകാല പ്രവര്‍ത്തനത്തിന്റെ അംഗീകാരമായാണ് വകുപ്പ് ഇതിനെ കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in