ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
ചിത്രം പകർത്തിയത് റിറ്റു ജെ ജേക്കബ് Rittu J Jacob

‘ട്രാൻസ് വ്യക്തികളുടെ സ്വത്വം ചോദ്യം ചെയ്യുന്നത്’; പേരിനോട്‌ നീതിയില്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ എന്തുകൊണ്ടെല്ലാം എതിര്‍ക്കപ്പെടണം?

രാജ്യസഭ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാസാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്‌. ട്രാന്‍സ് സമൂഹത്തിന്റെ സ്വത്വം പോലും ചോദ്യം ചെയ്യുന്നതാണ് ബില്‍ എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ എന്ന പേരിനോടുപോലും അതിലെ വ്യവസ്ഥകള്‍ നീതി പുലര്‍ത്തുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ട്രാന്‍സ് സമൂഹത്തിന് പ്രയോജനകരമായ ഭേദഗതികളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് എതിര്‍പ്പ്. നവംബർ 24 ന് നടന്ന പന്ത്രണ്ടാമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ചിലും ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സമൂഹത്തില്‍ സ്വീകാര്യത ഉറപ്പാക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയെന്ന അവകാശവാദത്തോടെ ഓഗസ്റ്റ് അഞ്ചിനാണ് ട്രാന്‍സ് ബില്‍ ലോക്സഭയില്‍ പാസാക്കിയത്.

എന്താണ് ട്രാൻസ് ബിൽ?

2014ലെ നാല്‍സ സുപ്രീം കോടതി വിധിയിലൂടെയാണ് ട്രാൻസ് ജെൻഡറുകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്. തുടര്‍ന്ന് നാല്‍സ വിധിയിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി ട്രാന്‍സ് കമ്മ്യൂണിറ്റി അംഗങ്ങളും ആക്ടിവിസ്റ്റുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിയമം ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലാണ് ആദ്യമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേക പോളിസി പ്രഖ്യാപിച്ചത്. 2015ല്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി ഡിഎംകെ നേതാവായ ട്രിച്ചി ശിവ ബില്‍ ആദ്യമായി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഒരുപാട് അപമാനങ്ങളും അനീതികളും സമൂഹത്തില്‍ നേരിടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ബില്‍ പരിചയപ്പെടുത്തിയത്. രാജ്യസഭയില്‍ ബില്‍ അംഗീകരിച്ച ശേഷം ഒരുപാട് മാറ്റങ്ങള്‍ ബില്ലില്‍ കൊണ്ടുവന്നു.

ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണം; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

2016 ഓഗസ്റ്റില്‍ ഭേദഗതികള്‍ വരുത്തി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഒട്ടേറെ പോരായ്മകളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം രംഗത്ത് വന്നു. വിഷയത്തെ പറ്റി പഠിക്കാന്‍ അന്നൊരു സ്റ്റാന്‍ഡിങ് കമ്മിറ്റിയെ രൂപീകരിച്ചു. 2018 ജൂലൈയിലാണ് കമ്മിറ്റി വിശദ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018 ഡിസംബറില്‍ 27 ഭേദഗതികളുള്ള പരിഷ്‌കരിച്ച ഒരു ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കി. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചതെന്നാരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇതിനേത്തുടര്‍ന്ന് രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. 2019 ലോക്സഭ ഇലക്ഷന് ശേഷം ജൂലൈ 19ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായ തവര്‍ ചന്ദ് ഗെലോട്ട് ബില്‍ വീണ്ടും അവതരിപ്പിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിന് ശബ്ദവോട്ടിലൂടെ ബില്‍ പാസാക്കി.

ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
ചിത്രം പകർത്തിയത് റിറ്റു ജെ ജേക്കബ് Rittu J Jacob
ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
എന്തിനാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സിസ്ജെന്‍ഡര്‍ മനുഷ്യര്‍ കൊന്നൊടുക്കുന്നത്?

ബില്ലിലെ പോരായ്മകൾ

സാമൂഹ്യപ്രവർത്തകനും ക്വിയറിഥം സ്ഥാപക അധ്യക്ഷനുമായ പ്രിജിത് പി കെ പ്രതികരിക്കുന്നു.

ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും തുല്യമായി ലഭിക്കണമെന്നാണ് സുപ്രീം കോടതി വിധി. എന്നാൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ സ്വത്വത്തെപോലും ചോദ്യം ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ പാസ്സാക്കിയ ബിൽ.

നാല്‍സ വിധി പ്രകാരം ലിംഗ പദവി സ്വയം തീരുമാനിക്കാവുന്നതാണ്. എന്നാൽ ഒരു ട്രാന്‍സ് വ്യക്തിയുടെ ലിംഗ പദവി നിര്‍ണ്ണയിക്കാനായി ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം വേണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഒരു മെഡിക്കൽ ബോർഡ് നിർണ്ണയിക്കുന്നതല്ല ട്രാൻസ് വ്യക്തി മാനസികമായി തിരിച്ചറിയുന്ന ജെൻഡർ.

ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
‘സിനിമകള്‍ ഉപേക്ഷിക്കരുത്’; ഷെയ്‌നെ കേള്‍ക്കുമെന്ന് ഫെഫ്ക; തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കില്ലെന്ന് ‘അമ്മ’

കൂടാതെ ട്രാൻസ് ജെൻഡർ വ്യക്തികൾ സമൂഹത്തിൽ ഒരുപാട് വിവേചനം നേരിടുന്നുണ്ട്. അത് തടയാനുള്ള നിയമങ്ങളും ബില്ലിൽ രേഖപ്പെടുത്തിയിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വിവാഹം കഴിക്കാനുള്ള ഒരു സാഹചര്യം ഇന്ത്യയിലില്ല. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതിയുള്ളൂ. അവർക്ക് മാത്രമാണ് പിന്തുടർച്ചാവകാശം, സ്വത്ത് എന്നിവയ്ക്ക് അർഹത. മാത്രമല്ല ഔദ്യോഗിക രേഖകളിലൊന്നിൽ പോലും അവരുടെ വ്യക്തിത്വത്തെ പറ്റി പരാമർശിച്ചിട്ടില്ലാത്തതിനാൽ പാരമ്പര്യ സ്വത്തുക്കൾക്ക് പോലും അവകാശങ്ങൾ ഉന്നയിക്കാൻ ട്രാൻസ് വ്യക്തികൾക്ക് നിയമപരമായി സാധിക്കില്ല. ഇതിലും ഒരു ഭേദഗതി കൊണ്ട് വരാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടില്ല.

ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്ള അവകാശവുമില്ല. നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് അനാഥ കുഞ്ഞുങ്ങളുണ്ട്. അവരെ ഏറ്റെടുത്ത് വളർത്താൻ കഴിയുന്ന ഒരു കമ്മ്യൂണിറ്റി തന്നെയാണ് ട്രാൻസ് സമൂഹം. വാടക ഗർഭപാത്രങ്ങളൊക്കെ ഉപയോഗിക്കുന്ന രീതിയിലേക്ക് അവരെയും കൂടി ഉൾപ്പെടുത്തണം.

ആരോഗ്യസംബന്ധമായി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ് ട്രാൻസ് വ്യക്തികൾ. ഒരുപാട് ഹോർമോൺ ടാബ്‌ലെറ്റുകൾ ഉപയോഗിക്കുകയും ശസ്ത്രക്രിയകൾക്ക് വിധേയരാവുകയും ചെയ്യുന്ന ആളുകളാണവർ. കൃത്യമായ ഒരു ഹെൽത്ത് പോളിസിയെ കുറിച്ച് ബില്ലിൽ വിവരിക്കുന്നില്ല.

ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
ചിത്രം പകർത്തിയത് റിറ്റു ജെ ജേക്കബ് Rittu J Jacob

രാജ്യത്ത് ഒട്ടേറെ ആക്രമണങ്ങൾക്ക് വിധേയരാവുന്ന ആളുകളാണ് ട്രാൻസ് ജെൻഡർ മനുഷ്യർ. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രം പല ഭാഗങ്ങളിലായി നാല്‌ പേർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ജുഡീഷ്യൽ വ്യവസ്ഥയിലേക്ക് ട്രാൻസ് ജെൻഡർ വ്യക്തികളെ കൊണ്ട് വന്നിട്ടില്ല. നിലവിലെ നിയമം അനുസരിച്ച് ട്രാൻസ് ജെൻഡർ വ്യക്തികളെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ ലഭിക്കുന്ന പരമാവധി ശിക്ഷ രണ്ട് വർഷത്തെ കഠിനതടവാണ്. വളരെ ലഘൂകരിച്ച ഒരു ശിക്ഷാവിധിയായതിനാൽ അവർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്.

ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
കേരളബാങ്ക്: ലയനത്തിനെതിരായ ഹര്‍ജി തള്ളി; രൂപീകരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ട്രാൻസ് ജെൻഡറുകളുടെ സംവരണത്തെപ്പറ്റിയും ബില്ലില്‍ വ്യക്തമായ വിശദാംശങ്ങളില്ല. സുപ്രീം കോടതി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് രണ്ട് ശതമാനം സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ബില്ലിൽ നിശബ്ദത പാലിക്കുകയാണ്. കേരള ട്രാൻസ്‌ജെൻഡർ പോളിസിയുടെ സർവേയിൽ ഒൻപതാം ക്ലാസ് എത്തുമ്പോൾ തന്നെ 60 ശതമാനം ലൈംഗിക ന്യൂനപക്ഷ വിദ്യാർത്ഥികളും പഠിത്തം നിർത്തുന്നതായാണ് കണക്ക്. സാക്ഷരതയിലും വിദ്യാഭാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ സ്ഥിതിയിതാണെങ്കിൽ വടക്കേയിന്ത്യയിലെ അവസ്ഥ ഇതിലും ഭീകരമായിരിക്കുമെന്നതിൽ സംശയമില്ല. ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിയുടെ ആശങ്കകളൊന്നും ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് നിരാശാജനകമാണെന്നും പ്രിജിത് പി.കെ കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്‌പേഴ്‌സണുകളുടെ ഉപജീവനത്തിനായുള്ള തൊഴിലവസരങ്ങളെപ്പറ്റി ബില്‍ പരാമര്‍ശിക്കുന്നില്ലെന്ന് സാമൂഹ്യ പ്രവർത്തകയും കവയിത്രിയുമായ വിജയരാജ മല്ലിക ചൂണ്ടിക്കാട്ടുന്നു. ഭിക്ഷാടനം, സെക്സ് വർക്ക് തുടങ്ങിയ തൊഴിലുകൾ കുറ്റകരമാക്കിയിരിക്കുകയാണ്. ഇന്റർസെക്സും ട്രാൻസ്ജെൻഡറും ഒന്നാണെന്നാണ് ബില്ലിൽ പറയുന്നത്. അത് രണ്ടും രണ്ടാണ്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും വിജയരാജമല്ലിക പ്രതികരിച്ചു.

ചുരുക്കത്തിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ബിൽ എന്ന തലക്കെട്ടിന് യോജിക്കാത്ത ഭേദഗതികളാണ് ബില്ലിൽ വിശദീകരിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ട്രാൻസ്ജെൻഡർ സമൂഹം ബില്ലിനെതിരെ പ്രതിഷേധിക്കുകയാണ്. ഡിസംബർ മൂന്നിന് കേരളത്തിലെ എൽജിബിടി കമ്മ്യൂണിറ്റി രാജ്ഭവനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ചിത്രം പകർത്തിയത് റിറ്റു  ജെ ജേക്കബ് 
ലഹരി ഉപയോഗം നിസ്സാരമായി കാണില്ലെന്ന് മന്ത്രി ബാലന്‍; സെറ്റുകളില്‍ പരിശോധന അപ്രായോഗികമെന്ന് ഫെഫ്ക; പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് അമ്മ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in