ട്രാക്കില്‍ വെള്ളം കയറി; എറണാകുളം സൗത്ത് വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

ട്രാക്കില്‍ വെള്ളം കയറി; എറണാകുളം സൗത്ത് വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

Published on: 

കനത്ത മഴയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പത്ത് ട്രാക്കുകളിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും വെള്ളം കയറുന്നുണ്ട്. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

ട്രാക്കില്‍ വെള്ളം കയറി; എറണാകുളം സൗത്ത് വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്; കൊച്ചിയില്‍ അതിതീവ്രം

ഇന്നലെ രാത്രി മുതല്‍ ശക്തമായ പെയ്തതോടെയാണ് എറണാകുളത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയത്. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെയാണ് ബാധിച്ചിരിക്കുന്നത്. പിറവം-വൈക്കം റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പാസ്സഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. രണ്ട് മണിക്കൂര്‍ വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്.

എറണാകുളം നഗത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലും എംജി റോഡിലും വെള്ളം കയറി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എംജി റോഡിലെ കടകളില്‍ വെള്ളം കയറി.

logo
The Cue
www.thecue.in