അഴിമതിയും സ്വജനപക്ഷപാതവും കുറഞ്ഞെന്ന് അവകാശവാദവുമായി മോദി, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സമയമെന്നും വാദം 

അഴിമതിയും സ്വജനപക്ഷപാതവും കുറഞ്ഞെന്ന് അവകാശവാദവുമായി മോദി, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സമയമെന്നും വാദം 

Published on

രാജ്യത്ത് അഴിമതി കുറഞ്ഞെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതി നിരക്കുകള്‍ കുറഞ്ഞെന്നും അദ്ദേഹം ബാങ്കോക്കില്‍ പറഞ്ഞു. രാജ്യത്ത് നിക്ഷേപത്തിന് ഏറ്റവും മികച്ച സമയം ഇതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് ജീവിത നിലവാരം, ഉത്പാദന ക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായങ്ങള്‍ സാധ്യമാക്കാനുള്ള അന്തരീക്ഷം എന്നിവ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ചുവപ്പുനാടാ കുരുക്കും, ക്രമക്കേടുകളും സ്വജനപക്ഷപാതവും കുറഞ്ഞു. അഴിമതിക്കാര്‍ ഒളിക്കാനായി പരക്കംപായുകയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

അഴിമതിയും സ്വജനപക്ഷപാതവും കുറഞ്ഞെന്ന് അവകാശവാദവുമായി മോദി, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സമയമെന്നും വാദം 
‘പൊലീസ് ക്രിമിനലുകളിലും ബ്യൂറോക്രാറ്റുകളിലും നിയന്ത്രണമില്ല’; സര്‍ക്കാരിനെതിരെ ആഷിക് അബു

ബാങ്കോക്കില്‍ ഒരു പൊതുപരിപാടിയിലായിരുന്നു മോദിയുടെ വാക്കുകള്‍. ഇന്ത്യയും തായ്‌ലാന്‍ഡും തമ്മില്‍ ശക്തമായ സാംസ്‌കാരിക ബന്ധമാണുള്ളതെന്നും വാണിജ്യ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് സമ്പദ് വ്യവസ്ഥയെ എത്തിക്കുകയെന്ന സ്വപ്‌നം യായാഥാര്‍ത്ഥ്യമാക്കുകയെന്ന യാത്രയിലാണ് രാജ്യം. 2014 താന്‍ അധികാരത്തിലേറുമ്പോള്‍ രണ്ട് ട്രില്യണ്‍ യുഎസ് ഡോളറായിരുന്ന ജിഡിപി നിരക്ക് അഞ്ചുവര്‍ഷം കൊണ്ട് മൂന്ന് ട്രില്യണ്‍ ആയി ഉയര്‍ന്നു. അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in