ദ ക്യുവിന് ഗൂഗിള്‍ അംഗീകാരം
ഗൂഗിളിന്റെ ന്യൂസ് ഇനിഷ്യേറ്റീവ് സ്റ്റാര്‍ട് അപ് ലാബിലേക്ക് 'ദ ക്യു'(The Cue)വിനെ തെരഞ്ഞെടുത്തു. ഈ അംഗീകാരം നേടിയ മലയാളത്തിലെ ഏക സ്ഥാപനമാണ് ദ ക്യു. ഇന്ത്യയില്‍നിന്ന് 10 സ്ഥാപനങ്ങളെയാണ് തെരഞ്ഞടുത്തെതെന്ന് ഗൂഗിള്‍ അറിയിച്ചു.
ഗൂഗില്‍ ന്യൂസ് ഇനിഷ്യേറ്റീവ് (Google News Initiative (GNI)), global innovation lab Echos എക്കോസ്, ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ (DIGIPUB News India Foundation) എന്നിവയുടെ സഹകരണത്തോടെയാണ് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് പദ്ധതി നടപ്പാക്കുന്നത്.
ഇന്ത്യയിലെ 70 സ്ഥാപനങ്ങളില്‍നിന്നായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ഗൂഗിളിന്റെ ന്യൂസ് പാര്‍ട്നര്‍ഷിപ്പ് ഡയറക്ടര്‍ കെറ്റ് ബെഡ്ഡോ അറിയിച്ചു.
ബെഹന്‍ബോക്സ്, ബിസ്ബോ, ഈസ്റ്റ് മോജോ, ഇഡി ടൈംസ്, ഹെഡലൈന്‍ നെറ്റ് വര്‍ക്ക്, മെയിന്‍ മീഡിയ, സുനോ ഇന്ത്യ ദി പ്രോബ് (BehanBox, Bisbo, East Mojo, ED Times, Headline Network, Main Media, Suno India, The Bridge, and The Probe) എന്നിവയാണ് അംഗീകാരം കിട്ടിയ മറ്റ് സ്ഥാപനങ്ങള്‍.
ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സഹായമാണ് പരിപാടിയുടെ ലക്ഷ്യം. 2018ല്‍ സ്ഥാപിച്ച ഫാക്‌സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ 2019 ഫെബ്രുവരിയിലാണ് ദ ക്യു ആരംഭിച്ചത്.
മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുന്ന, വിഷയങ്ങള്‍ ആഴത്തിലൂള്ള റിപ്പോര്‍ട്ടിംഗിലുടെ പുറംലോകത്തെത്തിക്കുന്നതടക്കമുളള ദ ക്യു വിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിളിന്റെ അംഗീകാരം സഹായകരമാകും.
2020ലെ മാക്സ് വെല്‍ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ദ ക്യു'വിന് ലഭിച്ചിരുന്നു. മികച്ച രീതിയില്‍ ഉയര്‍ന്നുവരുന്ന മാധ്യമമെന്ന നിലയിലാണ് 'ദ ക്യു'വിന് പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നത്.
ദ ക്യു'വിന്റെ ഘടനയിലും എഡിറ്റോറിയല്‍ ഉള്ളടക്കത്തിലുമുള്ള പുതുമയും മള്‍ട്ടീമീഡിയ സാധ്യതകളുടെ കാര്യക്ഷമമായ പ്രയോഗവും ശ്രദ്ധേയമാണെന്ന് ജൂറി വിലയിരുത്തിയിരുന്നു.