പെഗാസസ് സ്‌പൈവെയർ പ്രവർത്തിക്കാനാവശ്യമായ ഉപകരണങ്ങൾ ഇന്ത്യയിലെത്തിയാതായി OCCRP റിപ്പോർട്ട്

പെഗാസസ് സ്‌പൈവെയർ പ്രവർത്തിക്കാനാവശ്യമായ 
ഉപകരണങ്ങൾ ഇന്ത്യയിലെത്തിയാതായി
OCCRP റിപ്പോർട്ട്
Summary

OCCRP പുറത്ത് വിട്ട ഇമ്പോർട്ട് ടാറ്റ പരിശോധിക്കുമ്പോൾ മനസിലാകുന്നത്, 2017 ഏപ്രിലിൽ ഡൽഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോ ഇസ്രായേലിൽ നിന്നും ഹാർഡ്‌വെയർ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട് എന്നും, അത് മറ്റു പലസ്ഥലങ്ങളിലും പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ വേണ്ടി വാങ്ങിയ ലിസ്റ്റിൽ പെടുന്നവയാണ് എന്നുമാണ്

ഇന്ത്യയിലെ ആഭ്യന്തര ഇന്റലിജൻസ് സംവിധാനമായ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ കമ്പനിയായ എൻ.എസ്.ഓ യിൽ നിന്നും വാങ്ങിയ ഹാർഡ് വെയർ ഉപകരണങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഈ ലിസ്റ്റ്, മറ്റു പല സ്ഥലങ്ങളിലും കമ്പനിയുടെ പ്രധാനപ്പെട്ട സ്പൈവെയർ ആയ പെഗാസസ് സെറ്റ് അപ്പ് ചെയ്യാൻ വേണ്ടി ഉപയോഗിച്ച ഉപകരണങ്ങളുടെ ലിസ്റ്റുമായി ഒത്തു പോകുന്നതാണ് എന്നാണ് OCCRP പുറത്തുവിടുന്ന ഇമ്പോർട് ഡോക്യൂമെന്റുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്.

വിവരങ്ങൾ 2017 ൽ ഇന്ത്യ ഇസ്രയേലുമായുള്ള പ്രതിരോധ ധാരണ പ്രകാരം പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങി എന്ന ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് ശരിവെക്കുന്നതാണ്. മൊബൈൽ ഫോണുകളെ ബാധിക്കുന്ന സർവെയ്ലൻസ് സോഫ്റ്റ്‌വെയർ ആണ് പെഗാസസ്. ഇത് പ്രതിപക്ഷനേതാക്കളുൾപ്പെടെ പല നേതാക്കളും, ജേർണലിസ്റ്റ്‌കളും, ആക്ടിവിസ്റ്റുകളും ഉൾപ്പെടെ സർക്കാരിനെതിരെ എതിർപ്പുയർത്തിയ ഒരുപാടുപേരെ നിരീക്ഷണത്തിലാക്കി എന്ന വിവരങ്ങൾ നേരത്തേ പുറത്ത് വന്നിരുന്നു.

ആരൊക്കെയാണ് ഈ സോഫ്റ്റ്‌വെയർ പ്രകാരം നിരീക്ഷിക്കപ്പെട്ടത് എന്ന അന്വേഷണത്തിൽ ഇന്ത്യയിലെ ഒരുപാട് മൊബൈൽ ഫോണുകളെ ഈ സോഫ്റ്റ്‌വെയർ ബാധിച്ചിട്ടുണ്ട് എന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞവർഷം പുറത്തുവന്ന കണക്കനുസരിച്ച് നിരീക്ഷണത്തിലായിരുന്ന വ്യക്തികളിൽ രാജ്യത്തെ പ്രധാനപ്പെട്ട ജേർണലിസ്റ്റുകളും, ആക്ടിവിസ്റ്റുകളും, പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ രാഹുൽ ഗാന്ധി അടക്കം നിരവധി രാഷ്ട്രീയ നേതാക്കളുമുണ്ട്.

സോഫ്റ്റ്‌വെയർ വാങ്ങിയോ ഇല്ലയോ എന്ന്‌ സ്ഥിരീകരിക്കാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറായിട്ടില്ല. ഈ വാർത്തകൾ കേവലം സെൻസേഷണലിസത്തിന്റെ ഭാഗം മാത്രമാണെന്നാണ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി അന്ന് നൽകിയ വിശദീകരണം. ഇന്ത്യൻ ജനാധിപത്യത്തെയും സർക്കാർ സംവിധാനങ്ങളെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇത് എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഇന്ത്യ വാങ്ങിയ ഹാർഡ്‌വെയർ ഉപകരണങ്ങളിൽ ഡെൽ കമ്പ്യൂട്ടർ സെർവറുകളും, സിസ്കോ നെറ്റ്‌വർക്ക് ഉപകരണങ്ങളും, പവർ സപ്ലൈ ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ വലിയ ബാറ്റെറികളും ഉണ്ടെന്നാണ് മനസിലാക്കുന്നത്

പെഗാസസ് ഇന്ത്യയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന്‌ മനസിലാക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. മാൽവെയർ ഉണ്ടോ എന്ന്‌ മനസിലാക്കാൻ ചില മൊബൈൽ ഫോണുകൾ പരിശോധിച്ചിരുന്നെങ്കിലും കൃത്യമായ തെളിവുകളൊന്നും ലഭിച്ചില്ല എന്ന്‌ പറഞ്ഞ് ഈ വർഷം ഓഗസ്റ്റിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

OCCRP യുടെ ഇമ്പോർട്ട് ടാറ്റ പരിശോധിക്കുമ്പോൾ മനസിലാകുന്നത്, 2017 ഏപ്രിലിൽ ഡൽഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോ ഇസ്രായേലിൽ നിന്നും ഹാർഡ്‌വെയർ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട് എന്നും, അത് മറ്റു പലസ്ഥലങ്ങളിലും പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ വേണ്ടി വാങ്ങിയ ലിസ്റ്റിൽ പെടുന്നവയാണ് എന്നുമാണ്.

കസ്റ്റംസ് ഡോക്യൂമെന്റുകൾ പ്രകാരം, ഉപകരണങ്ങൾ ഷിപ്പ് ചെയ്തു എന്ന്‌ പറയപ്പെടുന്നത്തിനും ഒന്നരയാഴ്ച മുമ്പാണ് ഇന്ത്യ-ഇസ്രായേൽ പ്രധിരോധ ധാരണയുടെ ഭാഗമായുള്ള അവസാനത്തെ ഡീൽ നടക്കുന്നത്

ഇന്ത്യ വാങ്ങിയ ഹാർഡ്‌വെയർ ഉപകരണങ്ങളിൽ ഡെൽ കമ്പ്യൂട്ടർ സെർവറുകളും, സിസ്കോ നെറ്റ്‌വർക്ക് ഉപകരണങ്ങളും, പവർ സപ്ലൈ ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ വലിയ ബാറ്റെറികളും ഉണ്ടെന്നാണ് മനസിലാക്കുന്നത്.

വിമാനമാർഗ്ഗം ഇന്ത്യയിലെത്തിച്ച ഹാർഡ്‌വേറുകൾക്ക് പുറത്ത് "ഫോർ ഡിഫെൻസ് ആൻഡ് മിലിറ്ററി യൂസ്" എന്നാണ് എഴുതിയത്. 3,15000 ഡോളർ വിലവരുന്ന സാധനങ്ങളാണ് എത്തിച്ചത് എന്നാണ് മനസിലാക്കുന്നത്. 2017 ൽ ന്യൂയോർക് ടൈംസ് പുറത്തുവിട്ട ഇന്ത്യ-ഇസ്രായേൽ ധാരണയിൽ പെഗാസസും ഒരു മിസൈലുമുൾപ്പെടുന്നതാണെന്ന വിവരം ശരിവെക്കുന്ന തരത്തിലാണ് ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.

കസ്റ്റംസ് ഡോക്യൂമെന്റുകൾ പ്രകാരം, ഉപകരണങ്ങൾ ഷിപ്പ് ചെയ്തു എന്ന്‌ പറയപ്പെടുന്നത്തിനും ഒന്നരയാഴ്ച മുമ്പാണ് ഇന്ത്യ-ഇസ്രായേൽ പ്രധിരോധ ധാരണയുടെ ഭാഗമായുള്ള അവസാനത്തെ ഡീൽ നടക്കുന്നത്.

ഉപകരണങ്ങൾ പെഗാസസിന് വേണ്ടിയാണ് എത്തിച്ചത് എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും, എൻ.എസ്.ഓ യ്ക്കെതിരെ 'മെറ്റ' യു.എസ് കോടതിയിൽ 2019 ൽ സമർപ്പിച്ച രേഖകളിൽ നൽകിയ ലിസ്റ്റിൽ ഉൾപ്പെടുന്ന പെഗാസസ് സോഫ്റ്റ്‌വെയർ സെറ്റ് ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ ഇന്ത്യയിലും എത്തിയിട്ടുണ്ട് എന്നുറപ്പിക്കാം.

ഈ സംവിധാനങ്ങളെല്ലാം എൻ.എസ്.ഓ ഗ്രൂപ്പ് മുമ്പ് ഒരു മെക്സിക്കോ കമ്പനിക്ക് പെഗാസസ് നൽകിയപ്പോൾ പാലിച്ച കോണ്ഫിഗറേഷനിലുള്ളതാണ്

OCCRP ചോദിച്ച ചോദ്യങ്ങൾക്കൊന്നും എൻ.എസ്.ഓയോ ഇന്റലിജൻസ് ബ്യൂറോയോ മറുപടി പറഞ്ഞിട്ടില്ല. ഇതേ ചോദ്യങ്ങൾ OCCRP കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായിട്ടില്ല. കൃത്യമായി പ്രവർത്തിക്കാനാവശ്യമായ ഹാർഡ്‌വെയർ സാധനങ്ങൾ എത്തിക്കാം എന്ന്‌ പറയുന്ന ബ്രോഷറിൽ, ഈ സിസ്റ്റം പൂർണ്ണമായ രീതിയിൽ പ്രവർത്തിക്കാൻ രണ്ടു സിസ്റ്റം റാക്കുകൾ തയ്യാറാക്കേണ്ടതിനെ കുറിച്ച് പറയുന്നുണ്ട്. അതിൽ നെറ്റ്‌വർക്ക് ഉപകരണങ്ങൾ, സെർവറുകൾ, നെറ്റ്‌വർക്ക് കേബിളുകൾ, ബാറ്ററികൾ എന്നിവ സജ്ജീകരിക്കാനുള്ള സൗകര്യം ആവശ്യമുണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന ഹാർഡ്‌വെയർ സംവിധാനത്തിലാണ് മൊബൈൽ ഫോണുകൾ വഴി ചോർത്തുന്ന വിവരങ്ങൾ ശേഖരിക്കേണ്ടത്.

സിസ്റ്റം റാക്കുകൾ
സിസ്റ്റം റാക്കുകൾ

ഈ സംവിധാനങ്ങളെല്ലാം എൻ.എസ്.ഓ ഗ്രൂപ്പ് മുമ്പ് ഒരു മെക്സിക്കോ കമ്പനിക്ക് പെഗാസസ് നൽകിയപ്പോൾ പാലിച്ച കോണ്ഫിഗറേഷനിലുള്ളതാണ് എന്ന്‌ മെക്സിക്കൻ വാർത്ത ഏജൻസിയായ Aristegui Noticias അന്ന് നൽകിയ റിപ്പോർട്ടിൽ നിന്നും മനസിലാകുന്നു. സമാനമായ കോണ്ഫിഗറേഷനുള്ള ഹാർഡ്‌വേറുകൾ ഘാനയിലേക്കും ഷിപ്പ് ചെയ്തിട്ടുണ്ട് എന്ന്‌ 'മെറ്റ' ഫയൽ ചെയ്ത ലോ സ്യുട്ടിൽ നിന്നും മനസ്സിലാകുന്നു. അതും എൻ.എസ്.ഓ കസ്‌റ്റമർ ആണെന്നാണ് മെറ്റ പറയുന്നത്.

രണ്ട് പ്രധാനപ്പെട്ട ഇന്റലിജൻസ് ഉദ്യോഗസ്ഥർ OCCRP ക്ക് നൽകിയ രഹസ്യമൊഴിയിലും 2017 ൽ സർക്കാർ പെഗാസസ് വാങ്ങിയിട്ടുണ്ട് എന്ന്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്. "ഇന്ത്യൻ ഭരണകൂടം ജനങ്ങളെ സർവെയ്‌ലൻസിലാക്കിയതിനുള്ള ശക്തമായ തെളിവുകളാണ് പുറത്തുവരുന്നത്' എന്ന്‌ ആംനസ്റ്റി ഇന്റർനാഷണലിലെ സെക്യൂരിറ്റി വിഭാഗത്തിലുള്ള ഏറ്റീനെ മെയ്നിർ എന്ന ഗവേഷക പറയുന്നു.

പൊതുമധ്യത്തിൽ പെഗാസസ് വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങളും മാധ്യമ വാർത്തകളും വന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണത്തിനായി സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയമിക്കുന്നത്. പ്രത്യേകിച്ച് ഒന്നും തെളിയിക്കാനാകാതെ ഈ ഓഗസ്റ്റിൽ സമിതി അന്വേഷണം അവസാനിപ്പിച്ചു

ചരിത്രപരമായി വിലയിരുത്തപ്പെട്ട, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രായേൽ സന്ദർശിച്ചിരുന്നു. മോദി പോയത് ജൂലൈയിലായിരുന്നു അജിത് ഡോവൽ അതിന് മുമ്പേ ഫെബ്രുവരിയിൽ ഇസ്രായേലിലെത്തി.

ഇന്റലിജൻസ് ബ്യൂറോ പ്രവർത്തിക്കുന്നത് കൌണ്ടർ ഇന്റലിജൻസിനും ആഭ്യന്തര തീവ്രവാദം തടയുന്നതിനും വേണ്ടിയാണെങ്കിലും, കഴിഞ്ഞ കുറച്ചധികം വര്ഷങ്ങളായി അത് പ്രവർത്തിക്കുന്നത് പൊളിറ്റിക്കൽ ഇന്റലിജൻസ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. ഇതിന്റെ ഭരണഘടനാ പരമായ സാധുത നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നെങ്കിലും, ഏജൻസി കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്തത്. 2018 ന്റെ അവസാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ ഏതു ഡിവൈസിൽ നിന്നും വിവരങ്ങൾ ചോർത്താനുള്ള അനുമതി ഇന്റലിജൻസ് ബ്യൂറോയ്ക്ക് നൽകി അതിനെ ശക്തിപ്പെടുത്തുന്നത്.

പൊതുമധ്യത്തിൽ പെഗാസസ് വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങളും മാധ്യമ വാർത്തകളും വന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണത്തിനായി സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയമിക്കുന്നത്. പ്രത്യേകിച്ച് ഒന്നും തെളിയിക്കാനാകാതെ ഈ ഓഗസ്റ്റിൽ സമിതി അന്വേഷണം അവസാനിപ്പിച്ചു. ഗവണ്മെന്റ്, അന്വേഷണത്തിൽ സഹകരിച്ചിരുന്നില്ല എന്ന്‌ സമിതി പറഞ്ഞിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. സൈബർ സുരക്ഷയുറപ്പാക്കണം എന്നാവശ്യപ്പെടുന്ന ഒരു സംഗ്രഹം മാത്രമേ പുറത്ത് വന്നിട്ടുള്ളൂ.

കോടതി ഇടപെട്ട് റിപ്പോർട്ട് കാലതാമസമൊന്നും കൂടാതെ തന്നെ പുറത്ത് വിടണമെന്ന് ആംനസ്റ്റി സുരക്ഷാ വിഭാഗം ഗവേഷക മെയ്നിർ പറഞ്ഞിരുന്നു. പെഗാസസിന്റെ ഇരകളായ മുഴുവൻപേർക്കും സംഭവിച്ച കാര്യങ്ങളിൽ വ്യക്തതയുണ്ടാകണമെന്നും, ഇന്ത്യൻ ഭരണകൂടത്തിന് എൻ.എസ്.ഓ യുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും മെയ്നിർ പറഞ്ഞു.

(OCCRP പുറത്തുവിട്ട ഇന്‍വെസ്റ്റിഗേറ്റിവ് റിപ്പോര്‍ട്ട്, അവരുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്.)

മലയാളം പരിഭാഷ: ജിഷ്ണു രവീന്ദ്രൻ

Related Stories

No stories found.
logo
The Cue
www.thecue.in