കേരളത്തിൽ ജാതി വിവേചനമുണ്ടെന്ന് അം​ഗീകരിക്കാൻ സർക്കാരിന് മടിയാണ്; അടിച്ചിറക്കിയാൽ ഞങ്ങൾ പുറത്ത് പന്തൽ കെട്ടി സമരം ചെയ്യും

Summary

കമ്മ്യൂണിസ്റ്റ് സർക്കാരല്ലേ ഞങ്ങളുടെ കൂടെ നിൽക്കേണ്ടത്. അല്ലാതെ ഫ്യൂഡലിസവും ഫാസിസവും കാണിക്കുന്നവർക്കൊപ്പമാണോ അവർ നിൽക്കേണ്ടത്. ഞങ്ങൾ പുറകോട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അടിച്ചിറക്കിയാൽ ഞങ്ങൾ പുറത്ത് പന്തൽ കെട്ടി സമരം ചെയ്യും. ഞങ്ങളുടെ സമരത്തിന് കരുത്ത് കൂടുകയാണ്. നിങ്ങൾ എന്തൊക്കെ ചെയ്ത് തളർത്താൻ നോക്കിയാലും ഞങ്ങൾ പുറകോട്ടില്ല. സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ നല്ലത് ഞങ്ങളുടെ പ്രശ്നങ്ങൾക്ക് എത്രയും വേ​ഗം തീരുമാനമാക്കുക എന്നത് മാത്രമാണ്.

കോട്ടയത്തെ കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനത്തിനെതിരായ വിദ്യാർഥി സമരം 37 ദിവസം പിന്നിട്ടു. കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും ഇത്രകാലം നീണ്ടുനിന്ന മറ്റൊരു വിദ്യാർഥി സമരമില്ല. ഒരു മുഖ്യധാരാ സംഘടനകളുടെയും പിൻബലമില്ലാതെയാണ് കഴിഞ്ഞ ഒരു മാസക്കാലമായി വിദ്യാർ‌ഥികൾ‌ സമരം ചെയ്യുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംവരണ അട്ടിമറിയും ഡയറക്ടർ ശങ്കർ മോഹന്റെ ഭാ​ഗത്ത് നിന്ന് വിദ്യാർഥികൾക്കും ശുചീകരണ തൊഴിലാളികൾക്കും നേരിടേണ്ടി വന്ന കടുത്ത ജാതി വിവേചനവുമടക്കം ​ഗുരുതര പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സമരം തുടങ്ങിയത്. നിയമലംഘനം നടക്കുന്നത് തെളിവുകൾ സഹിതം വിദ്യാർഥികൾ പുറത്തുകൊണ്ടുവന്നിട്ടും വിഷയത്തിൽ എന്തെങ്കിലും നടപടി കൈക്കൊള്ളാൻ സർക്കാർ തയാറായിട്ടില്ല. അതിനിടെ ജാതി വിവേചനം നടത്തുന്ന ഡയറക്ടർ ശങ്കർ മോഹനെ ന്യായീകരിച്ച്, ശുചീകരണ തൊഴിലാളികൾക്കെതിരെ സ്ത്രീവിരുദ്ധ പരാമാർശങ്ങളുമായി ചെയർമാൻ അടൂർ ​ഗോപാലകൃഷ്ണനും രം​ഗത്തെത്തി.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒരു മാസം പിന്നിടുമ്പോൾ വിദ്യാർഥികൾ‌ 'ദ ക്യുവിനോട് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in