'പരാതി കൊടുത്തപ്പോള്‍ തന്നെ അവള്‍ വിജയിച്ചു'; അതിജീവിച്ചവള്‍ ലോകത്തിന് കൊടുത്ത സന്ദേശമാണ് പ്രധാനമെന്ന് കെ ആര്‍ മീര

'പരാതി കൊടുത്തപ്പോള്‍ തന്നെ അവള്‍ വിജയിച്ചു'; അതിജീവിച്ചവള്‍ ലോകത്തിന് കൊടുത്ത സന്ദേശമാണ് പ്രധാനമെന്ന് കെ ആര്‍ മീര
Published on

സാക്ഷികള്‍ കൂറുമാറിയാലും അതിജീവിച്ച നടി തന്നെയാണ് കേസില്‍ വിജയിച്ചിരിക്കുന്നതെന്ന് എഴുത്തുകാരി കെ ആര്‍ മീര. പരാതി കൊടുക്കാന്‍ തയ്യാറായതിലൂടെ നടി ലോകത്തിന് കൊടുത്ത സന്ദേശമാണ് പ്രധാനം. അത് സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് വിജയമാണ്. ഇത്തരം കേസുകളിലെ അതിക്രമികള്‍ക്ക് കൊടുത്ത തിരിച്ചടി ചെറുതല്ലെന്നും കെ ആര്‍ മീര ദ ക്യുവിനോട് പ്രതികരിച്ചു.

എതിര്‍പക്ഷത്തുള്ളത് ധനബലവും ആള്‍ബലവും അധികാര ബലവും കൂടുതലുള്ള കൂട്ടരാണ്. അവര്‍ക്ക് മുന്നില്‍ സാക്ഷികള്‍ കൂറുമാറിയെന്നത് അത്ഭുതമില്ല. വെറും 18 പേരുമായി തുടങ്ങിയ ഡബ്ലുസിസി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പ്രധാനം. അതിലൂടെ അവര്‍ കൊടുക്കുന്ന സന്ദേശം ആര്‍ക്കും അവഗണിക്കാനാവില്ല.ലാഭം പ്രതീക്ഷിച്ചാതെയും എല്ലാ നഷ്ടങ്ങള്‍ സഹിച്ചും അതിജീവിച്ചവള്‍ക്കൊപ്പം ഒരാളെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ അതാണ് വിജയം.

ആരൊക്കെ കൂറുമാറിയാലും കോടതിയില്‍ എന്തൊക്കെ സംഭവിച്ചാലും ആ കുട്ടി തന്നെ വിജയിച്ചിരിക്കുന്നു. അവളുടെ തട്ട് തന്നെ താഴ്ന്ന് നില്‍ക്കുന്നു. അതില്‍ ഒരു സംശയവുമില്ല. ഞാന്‍ അവളോടൊപ്പമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in