ഒരുനാട് മുഴുവന്‍ ഇവിടെ സമരത്തിലാണ്

ഒരുനാട് മുഴുവന്‍ ഇവിടെ സമരത്തിലാണ്

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ കിന്‍ഫ്ര പാര്‍ക്കില്‍ ജനവാസമേഖലയില്‍ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.

കിന്‍ഫ്ര പാര്‍ക്കില്‍ സ്വകാര്യ വ്യക്തി സ്ഥാപിക്കാനൊരുങ്ങുന്ന ടാര്‍ മിക്‌സിങ്ങ് പ്ലാന്റിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. രണ്ട് മാസത്തോളമായി നാട്ടുകാര്‍ സമരത്തിലാണ്.

ടാര്‍ മിക്‌സിങ്ങ് പ്ലാന്റുവന്ന് കഴിഞ്ഞാല്‍ തങ്ങളുടെ ജീവനും, ജിവിതത്തിനും ഭൂമിക്കും ഭീഷണിയാണെന്നും വീട് തന്നെ ഉപേക്ഷിച്ച് പോകേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.

നാടിന്റെ അതിജീവനത്തിന് വേണ്ടിയുള്ള സമരവുമായാണ് മുന്നോട്ടിറങ്ങിയത്. ഇതിന്റെ ദൂഷ്യവശം വളരെ കൃത്യമായി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.

ഞങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം. ഈ പ്ലാന്റ് വന്നുകഴിഞ്ഞാല്‍ കമ്പനിയില്‍ നിന്നുള്ള മലിന ജലം കുടിവെള്ളം ഇല്ലാതാക്കുമെന്ന് ജനകീയ സമിതി രക്ഷാധികാരി അനീഷ് കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ടാര്‍ മിക്‌സിങ്ങ് പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്‌നം കേരള ഹൈക്കോടതിയുടെ മുന്നിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. അതിനിടയില്‍ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന കമ്പനി ഒരു ഉത്തരവ് വാങ്ങികൊണ്ട് നൂറോളം പൊലീസുകാരെ എത്തിച്ച് ജനകീയ പ്രതിഷേധം അവഗണിച്ച് കമ്പനി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഉപകരണം അകത്തേക്ക് കയറ്റുകയായിരുന്നുവെന്ന് ജനകീയ സമിതി ട്രഷറര്‍ ഷോബിന്‍ ദ ക്യുവിനോട് പറഞ്ഞു.

The Cue
www.thecue.in