മൂന്ന് തവണ മത്സരിച്ചവര്‍ വേണ്ടെന്ന് സി.പി.ഐ; ഇത്തവണ ഇളവാകാമെന്ന് സി.പി.എം

മൂന്ന് തവണ മത്സരിച്ചവര്‍ വേണ്ടെന്ന് സി.പി.ഐ; ഇത്തവണ ഇളവാകാമെന്ന് സി.പി.എം

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കേണ്ടെന്ന് സി.പി.ഐ. കാനം രാജേന്ദ്രന്‍ പക്ഷക്കാരെ മാത്രം മത്സരിപ്പിക്കുകയെന്ന പദ്ധതിയിലേക്ക് നീങ്ങുമോയെന്ന ആശങ്ക ഒരുവിഭാഗത്തിനുണ്ട്.ജയസാധ്യതയുള്ളവര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.സി.പി.എമ്മിന് മുന്നിലും ഈ പ്രതിസന്ധിയുണ്ട്. ജയസാധ്യതയുള്ളവര്‍ക്ക് സി.പി.എം ഇളവ് നല്‍കുമെന്നാണ് സൂചന.തൃശൂര്‍, നെടുമങ്ങാട്, പീരുമേട് മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളവരെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. കാനം രാജേന്ദ്രന്‍ പക്ഷത്തിന് നിലപാട് ഇതില്‍ നിര്‍ണായകമാണ്.

കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കട്ടെയെന്ന നിലപാടില്‍ അയവ് നല്‍കണമെന്ന് സി.പി.എം സി.പി.ഐയോട് ആവശ്യപ്പെട്ടേക്കും. മത്സരിക്കാനില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ചതിനാല്‍ മാറി നില്‍ക്കാനാണ് തീരുമാനം. ചേര്‍പ്പ്, കയ്പമംഗലം,തൃശൂര്‍ മണ്ഡലങ്ങളില്‍ നിന്നായിരുന്നു വി.എസ് സുനില്‍കുമാര്‍ വിജയിച്ചത്.പകരം തൃശൂരില്‍ ജയസാധ്യതയുള്ള ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന ചോദ്യമാണ് നേതൃത്വത്തിന് മുന്നിലുള്ളത്. കെ.പി രാജേന്ദ്രന്റെ പേര് ഉള്‍പ്പെടെ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും അവര്‍ക്ക് വിജയ സാധ്യതയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

നാദാപുരത്ത് ഇ.കെ വിജയനെയും മാറ്റിയേക്കും. യുവാക്കളെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. ഇ.എസ് ബിജി മോളെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.ഇവിടെ ആരെ മത്സരിപ്പിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. നെടുമങ്ങാട് മണ്ഡലത്തില്‍ സി.ദിവാകരനൊപ്പം മാങ്കോട് രാധാകൃഷ്ണന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഒല്ലൂരില്‍ കെ. രാജന് വീണ്ടും സീറ്റ് നല്‍കുന്നതിലും ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in