കൂത്തുപറമ്പ് എല്‍.ജെ.ഡിക്ക്; ശൈലജ ടീച്ചര്‍ക്ക് മൂന്ന് മണ്ഡലങ്ങള്‍ പരിഗണനയില്‍

ആരോഗ്യമന്ത്രി കെ കെ ശൈലജ 
ആരോഗ്യമന്ത്രി കെ കെ ശൈലജ 

ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂത്ത്പറമ്പ് മണ്ഡലത്തില്‍ നിന്നും മാറും. ഇടതുമുന്നണിയിലെത്തിയ എല്‍.ജെ.ഡിക്ക് കൂത്തുപറമ്പ്് മണ്ഡലം നല്‍കും. കണ്ണൂരിലെ മൂന്ന് മണ്ഡലങ്ങളിലാണ് കെ.കെ.ശൈലജയെ പരിഗണിക്കുന്നത്.

ഉറച്ച മണ്ഡലങ്ങളായ കല്യാശേരിയിലോ മട്ടന്നൂരിലോ കെ.കെ ശൈലജ സ്ഥാനാര്‍ത്ഥിയാകും. അഴീക്കോടും പരിഗണനയിലുണ്ട്. കല്യാശേരിയില്‍ ടി.വി രാജേഷ് ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന.

ഇ.പി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജന്‍ എത്തിയേക്കുമെന്ന് പ്രചരണമുണ്ട്. മത്സരിക്കുന്നുണ്ടെങ്കില്‍ പയ്യന്നൂര്‍ മണ്ഡലത്തിലാകാനാണ് സാധ്യത.

കൂത്തുപറമ്പ് മണ്ഡലം എല്‍.ജെ.ഡിക്ക് നല്‍കിയാല്‍ മുന്‍ മന്ത്രി കെ.പി മോഹനന്‍ സ്ഥാനാര്‍ത്ഥിയാകും. 2016ല്‍ യു.ഡി.എഫില്‍ നിന്നും മത്സരിച്ച കെ.പി മോഹനനെ കെ.കെ ശൈലജ പരാജയപ്പെടുത്തുകയായിരുന്നു. 2011ല്‍ കെ.പി മോഹനന്‍ ഐ.എന്‍.,എലിലെ സൈയ്ത് അലവി പുതിയവളപ്പിലിനെയാണ് പരാജയപ്പെടുത്തിയത്. 1970ല്‍ പിണറായി വിജയന്‍ വിജയിച്ചത് മുതല്‍ 2006 വരെ തുടര്‍ച്ചയായി സി.പി.എമ്മാണ് കൂത്തുപറമ്പിനെ പ്രതിനിധീകരിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in