നിമിഷ സജയൻ നികുതിവെട്ടിച്ചെന്ന സന്ദീപ് വാര്യരുടെ ആരോപണം, 20 ലക്ഷത്തിലധികം രൂപയും ടാക്‌സും പെനാൽറ്റിയും ഉണ്ടെന്ന്‌ ജി.എസ്ടി വകുപ്പ്

നിമിഷ സജയൻ നികുതിവെട്ടിച്ചെന്ന സന്ദീപ് വാര്യരുടെ ആരോപണം, 20 ലക്ഷത്തിലധികം  രൂപയും ടാക്‌സും പെനാൽറ്റിയും ഉണ്ടെന്ന്‌
ജി.എസ്ടി വകുപ്പ്

നടി നിമിഷ സജയൻ ഇരുപത് ലക്ഷത്തിലേറെ രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് അന്വേഷണം തുടരുന്നതായും ബിജെപി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചിരുന്നു. ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചെന്നായിരുന്നു സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ടിന്റെ രേഖ പുറത്തുവിട്ടുകൊണ്ട് സന്ദീപ് വാര്യർ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിമിഷ സജയന് ജി എസ് ടി രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും.പെർഫോമിങ് ആർട്ടിസ്റ്റുകൾ, മ്യൂസിഷൻസ്, എന്നിവരൊക്കെ ജി എസ് ടിയുടെ പരിധിയിൽ വരുന്നവരായതിനാൽ അവരുടെ വരുമാനത്തിന്റെ 18% ജി എസ് ടി അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രകാരം നിമിഷ സജയൻ ജിഎസ്ടി അടച്ചിരുന്നില്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് ദ ക്യു വിനോട് പ്രതികരിച്ചു. ഇത്തരം സാഹചര്യം വരുമ്പോൾ സമൻസ് അയച്ച് അളുകളെ വിളിച്ചുവരുത്തി ഡോക്യുമെന്റ്‌സ് ശേഖരിക്കുകയും പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് പ്രകാരം ഏകദേശം 20 ലക്ഷത്തിലധികം രൂപയും ടാക്‌സും അതിന്റെ പെനാലിറ്റിയും ഇൻട്രസ്റ്റും നിമിഷ അടയ്ക്കണമെന്നും ജിഎസ്ടി വകുപ്പ് ദ ക്യു വിനോട് വ്യക്തമാക്കി.

നിമിഷ സജയൻ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ലെന്നും പിന്നീട് നികുതി വന്നപ്പോൾ‌ അവർ നോട്ടിസ് അയക്കുകയായിരുവെന്നും അമ്മ ആനന്ദവല്ലി കഴിഞ്ഞ ദിവസം മനോരമ ഓൺലൈനിൽ പ്രതികരിച്ചിരുന്നു. പിന്നീട് ജിഎസ്ടി എടുത്തു. 2020–21 സമയത്താണ് എടുത്തത്. അതിനുശേഷമുള്ളതെല്ലാം നികുതി അടവെല്ലാം കൃത്യമാണെന്നും നിമിഷയുടെ അമ്മ ആനന്ദവല്ലി.

സംസ്ഥാന ജി എസ് ടി വകുപ്പിൽ നിന്നുള്ള പ്രതികരണം

നിമിഷ സജയന് ജി എസ് ടി രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ല.പെർഫോമിങ് ആർട്ടിസ്റ്റുകൾ, മ്യൂസിഷൻസ്, എന്നിവരൊക്കെ ജി എസ് ടിയുടെ പരിധിയിൽ വരുന്നവരാണ്. അവരുടെ വരുമാനത്തിന്റെ 18% ജി എസ് ടി അടയ്ക്കണം.നിമിഷ അത് അടച്ചിരുന്നില്ല. അതാണ് കേസ്.സമൻസ് അയച്ച് അളുകളെ വിളിച്ചുവരുത്തി ഡോക്യുമെന്റ്‌സ് ശേഖരിച്ചിരുന്നു.ബാങ്ക് അക്കൗണ്ടുകൾ വേരിഫൈ ചെയ്തശേഷമാണ് ഇങ്ങനെയൊരു കാര്യം ബോധ്യപ്പെട്ടത്. പണം അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുവരെ അടച്ചിട്ടില്ല.ഏകദേശം 20 ലക്ഷത്തിലധികം രൂപയും ടാക്‌സും അതിന്റെ പെനാലിറ്റിയും ഇൻട്രസ്റ്റും നിമിഷ അടയ്ക്കണം.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌ നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് .

ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയ.

2019 ഡിസംബറിൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ നിമിഷ സജയൻ ഉൾപ്പെടെ പ്രതിഷേധത്തിൽ അണിനിരന്നപ്പോൾ ഇൻകം ടാക്സ് അടച്ചെന്ന് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുന്ന നടിമാർ ശ്രദ്ധിക്കണമെന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് വിവാദമായിരുന്നു.

സന്ദീപ് വാര്യർ 2019 ഡിസംബർ 24ന് പങ്കുവച്ച പോസ്റ്റ്

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല

Related Stories

No stories found.
logo
The Cue
www.thecue.in