പൂണൂൽ ധാരി കുട്ടിയെ എഴുത്തിനിരുത്തുന്ന ഫോട്ടോ ക്ലിക്ക് ചെയ്താൽ സാഹിത്യം-ഭാഷാ സെക്ഷൻ; സാംസ്കാരിക വകുപ്പ് വെബ് സൈറ്റിൽ ബ്രാഹ്മണ്യം കളർഫുൾ

പൂണൂൽ ധാരി കുട്ടിയെ എഴുത്തിനിരുത്തുന്ന ഫോട്ടോ ക്ലിക്ക് ചെയ്താൽ സാഹിത്യം-ഭാഷാ സെക്ഷൻ; സാംസ്കാരിക വകുപ്പ് വെബ് സൈറ്റിൽ ബ്രാഹ്മണ്യം കളർഫുൾ
Summary

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ സാഹിത്യ വിഭാ​ഗത്തിന്റെ ഐക്കൺ ചിത്രം പൂണൂലിട്ട് കുട്ടിയെ ഹരിശ്രീ കുറിക്കുന്നയാൾ. http://www.keralaculture.org എന്ന വെബ്‌സൈറ്റിലാണ് ബ്രാഹ്മണ്യത്തെ പ്രതീകവത്കരിച്ച മുഖചിത്രവുമായി സാഹിത്യം/ ഭാഷാ സെക്ഷൻ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സാസ്കാരിക വകുപ്പ് വെബ്സൈറ്റിൽ ചലച്ചിത്ര സാഹിത്യ മേഖലയിലെ പല പ്രതിഭകളെയും ഒഴിവാക്കി എന്ന വിവാദമുണ്ടായത് ഒരാഴ്ച മുമ്പാണ്. അതേ വെബ്‌സൈറ്റിന്റെ ഹോം പേജിൽ Language/Literature വിഭാഗത്തിലേക്ക് ക്ഷണിക്കുന്നത് ബ്രാഹ്മണ്യത്തെ ആഘോഷിക്കുന്ന ചിത്രം. എഴുത്തിനിരുത്തലും ആദ്യാക്ഷരം കുറിക്കലും ഒരു വിഭാഗത്തിന്റെ മാത്രം അവകാശമാണെന്ന പൊതുബോധത്തെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇടതുപക്ഷ സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ ഇങ്ങനെയൊരു ഫോട്ടോ.

കവിത, ചെറുകഥ, നോവൽ, നാടകം, യാത്ര വിവരണം, ജീവചരിത്രം, മലയാള സാഹിത്യ വിമർശനം, കുട്ടികളുടെ സാഹിത്യം, മലയാളം കവിതയുടെ സുവർണ കാലഘട്ടം തുടങ്ങിയ മേഖലകൾ അടങ്ങിയ വിഭാഗത്തിലേക്കുള്ള സെക്ഷൻ ഇമേജാണ് പൂണൂലിട്ട ഹരിശ്രീ കുറിക്കൽ.

2021 ൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളെ എഴുത്തിനിരുത്തിയതും തുടർന്നുണ്ടായ സാമൂഹിക ചർച്ചകളെയും പാടെ തള്ളിക്കളയുന്ന നിലയിലാണ് സംസ്ഥാന സാംസ്കാരിക വകുപ്പ് വെബ്‌സൈറ്റിൽ ചിത്രം പ്രത്യക്ഷപ്പെടുന്നത്. ക്ഷേത്രത്തിൽ അവർണനും പൂജ ചെയ്യാൻ അവസരമുണ്ടാകണം എന്നത് പ്രഖ്യാപിത നിലപാടായി കൊണ്ടുനടക്കുന്ന ഇടതുപക്ഷ സർക്കാരിന് കീഴിലുള്ള വകുപ്പാണ് മലയാള ഭാഷാ-സാഹിത്യ പേജിന് ഇത്തരത്തിലൊരു മുഖചിത്രം കൊടുത്തതെന്നതാണ് വൈരുദ്ധ്യം.

Related Stories

No stories found.
logo
The Cue
www.thecue.in