പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ച അസൽ പകർപ്പുകൾ തേടി വിജിലൻസ്; പ്രത്യേകാന്വേഷണം തുടങ്ങി

പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ച അസൽ പകർപ്പുകൾ തേടി വിജിലൻസ്; പ്രത്യേകാന്വേഷണം തുടങ്ങി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഒപ്പുവച്ച രേഖകളുടെ അസർ പകർപ്പുകൾ തേടി വിജിലൻസ് അന്വേഷണ സംഘം സംസ്ഥാന സർക്കാറിന് കത്തുനൽകി. മന്ത്രിയെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പ്രത്യേകാന്വേഷണം തുടങ്ങി. പാലം നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസിന് അനുമതി നൽകിയിരുന്നു.

പാലത്തിന്റെ നിർമാണക്കമ്പനിക്ക് മുൻകൂറായി പണം നൽകിയത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് കേസിൽ അറസ്റ്റിലായ പൊതുമരാമത്തു മുൻ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലും സൂരജ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തുടർന്ന് അന്വേഷണ സംഘം സൂരജിനെ വീണ്ടും ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

അഴിമതിയിൽ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ട് മാത്രം ചോദ്യം ചെയ്താൽ മതിയെന്നാണ് വിജിലൻസിന് സർക്കാർ നൽകിയ നിർദേശം. വീണ്ടും ചോദ്യം ചെയ്യൽ കേസിൽ നിർണായകമായിരിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in