പോര്‍ഷെയും ഫോക്സ് വാഗണുമടക്കം കയറ്റിയ ചരക്ക് കപ്പലിന് തീപിടിച്ചു

പോര്‍ഷെയും ഫോക്സ് വാഗണുമടക്കം കയറ്റിയ ചരക്ക് കപ്പലിന് തീപിടിച്ചു

നാലായിരത്തോളം ഫോക്സ്‌വാഗൺ കാറുകളടക്കം നിരവധി ആഡംബര കാറുകൾ കയറ്റിയ ഫെലിസിറ്റി എയ്‌സ്‌ കപ്പലിന് തീപിടിച്ചു. ഔഡി, പോർഷെ, ലംബോർഗിനി, ബുഗാറ്റി, ഫോക്സ്‌വാഗൺ തുടങ്ങിയ കാറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിൽ അസോറസ് ദ്വീപിനു (പോർച്ചുഗൽ) സമീപത്തു വച്ചാണ് തീപിടിത്തമുണ്ടായത്.

കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരെയും പോർച്ചുഗീസ് നേവി രക്ഷപെടുത്തി കരയിലെത്തിച്ച് സമീപത്തെ ഹോട്ടലിലേക്ക് മാറ്റി.

ഫെബ്രുവരി 10ന് ജർമനിയിലെ എംഡെനിൽ നിന്ന് പുറപ്പെട്ട കപ്പൽ ബുധനാഴ്ച അമേരിക്കയിലെ റോഡ് ഐലൻഡിൽ എത്തേണ്ടതായിരുന്നു. കപ്പലിൽ ഫോക്സ് വാഗണിന്റെ 3965 കാറുകൾ ഉണ്ടായിരുന്നതായി കമ്പനി അറിയിച്ചു. പോർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്.

656 അടി നീളമുള്ള ഫെലിസിറ്റി എയ്‌സ്‌ കപ്പലിന്റെ ഓപ്പറേഷൻ കൈകാര്യം ചെയ്യുന്നത് ജപ്പാനീസ് ഷിപ്പിംഗ് ലൈനായ മിറ്റ്സൂയി ഓ.എസ്.കെ ലൈൻസാണ്. കപ്പലിൽ ഉണ്ടായിരുന്ന കാറുകൾ ബുക്ക് ചെയ്ത പലര്‍ക്കും ഡെലിവറി വൈകുമെന്ന് ഡീലേഴ്‌സ് അറിയിച്ചിട്ടുണ്ട്. 2019ൽ ഗ്രാൻഡെ അമേരിക്കയുടെ ആഡംബര കാറുകൾ കയറ്റിയ ചരക്ക് കപ്പലിനും ഇതുപോലെ തീപിടിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in