ശബരിമല യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് ; വിപുലമായ ബഞ്ച് പരിഗണിക്കുകയല്ലേയെന്നും കോടതി 

ശബരിമല യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് ; വിപുലമായ ബഞ്ച് പരിഗണിക്കുകയല്ലേയെന്നും കോടതി 

വിപുലമായ ബഞ്ച് പരിഗണിക്കുന്നതിനാല്‍ ശബരിമല യുവതീപ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീം കോടതി. ദര്‍ശനത്തിന് പൊലീസ് സുരക്ഷയാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. 2018 സെപ്റ്റംബറിലെ യുവതീ പ്രവേശന വിധി അന്തിമമല്ലെന്നും വിപുലമായ ബഞ്ച് വിധി പരിഗണിക്കുകയല്ലേയെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് ; വിപുലമായ ബഞ്ച് പരിഗണിക്കുകയല്ലേയെന്നും കോടതി 
ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

എന്നാല്‍ ഇതില്‍ കോടതി കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല. ശബരിമലയില്‍ ദര്‍ശനം സാധ്യമാകാത്ത സാഹചര്യത്തിലാണ്‌ അനുമതിയാവശ്യപ്പെട്ട് ബിന്ദു അമ്മിണി പരമോന്നത കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആണ് ബിന്ദുവിന് വേണ്ടി ഹാജരായത്. പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി ഹര്‍ജിയില്‍ നടപടിയുണ്ടാകണമെന്നായിരുന്നു ആവശ്യം.

ശബരിമല യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് ; വിപുലമായ ബഞ്ച് പരിഗണിക്കുകയല്ലേയെന്നും കോടതി 
അസഭ്യവര്‍ഷവും ഭീഷണിയുമായി പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും; സഭയുടെ ഒത്താശയോടെയെന്ന് സിസ്റ്റര്‍ ലൂസി 

എന്നാല്‍ ഇത് പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ആവശ്യങ്ങള്‍ അടുത്തയാഴ്ച പരിശോധിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ശബരിമലയില്‍ പോകാന്‍ സുരക്ഷയാവശ്യപ്പെട്ട് കഴിഞ്ഞദിവസം രഹ്ന ഫാത്തിമയും കോടതിയെ സമീപിച്ചിരുന്നു. ഇതും അടുത്തയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിക്കും. അപ്പോള്‍ വിധിയില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in