ഉക്രൈനിലുള്ളത് 18000 ഇന്ത്യക്കാര്‍: സുരക്ഷിതരാണെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍

ഉക്രൈനിലുള്ളത് 18000 ഇന്ത്യക്കാര്‍: സുരക്ഷിതരാണെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍

സുരക്ഷിതാരാണെന്ന് ഉക്രൈനിലെ മലയാളികള്‍വിദ്യാര്‍ത്ഥികള്‍. എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് ഉക്രൈനില്‍ നിന്നും ഷാനു എന്ന മലയാളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എയര്‍പോര്‍ട്ടിലെത്തിയവരെ മടക്കി അയച്ചുവെന്ന് വിദ്യാര്‍ത്ഥിനിയായ കൃപ. എല്ലാവരോടും വീടുകളില്‍ നില്‍ക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

യുദ്ധ സാഹചര്യം ആരും പ്രതീക്ഷിച്ചില്ലെന്നും കൃപ. എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചതോടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സുഹൃത്തുക്കളുടെ ശ്രമം നടന്നില്ല.

എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെ അവിടെ പ്രശ്‌നമാണെന്ന് അറിഞ്ഞ് മടങ്ങിയെന്ന് ഷാനു. അവശ്യ സാധനങ്ങള്‍ കരുതിവെക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. താമസിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷിതരാണെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പറ്റുന്നില്ലെന്നും ഷാനു പറഞ്ഞു.

182 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ദില്ലിയിലെത്തി. ഇന്ത്യക്കാരെ കൊണ്ടു വരാനായി യുക്രൈനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം യാത്രക്കാരില്ലാതെ മടങ്ങി. എയര്‍പോര്‍ട്ടുകള്‍ അടച്ചതോടെയാണ് വിമാനം മടങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in