കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില്‍; ഉത്തരവിട്ട് റവന്യൂമന്ത്രി

കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില്‍; ഉത്തരവിട്ട് റവന്യൂമന്ത്രി

കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 14 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനി നികത്തിയെന്നാണ് ആരോപണം.

ഭൂമി നിലമാണെന്ന് റിമോര്‍ട്ട് സെന്‍സിങ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഭൂമിയുടെ 2008ന് മുമ്പുള്ള അവസ്ഥ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് മന്ത്രിക്ക് സമര്‍പ്പിച്ചത്. പി എച്ച് കുര്യന്‍ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് കളക്ടറുടെ സ്റ്റോപ് മെന്നോ റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവ് മന്ത്രി മരവിപ്പിക്കുകയും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് വയല്‍ നികത്താന്‍ അനുമതി തേടിയെങ്കിലും ജില്ലാ കളക്ടര്‍ തള്ളുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. നെല്‍വയല്‍ സംരക്ഷണ നിയമം വന്നതോടെ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടു. നിലം നികത്താന്‍ വീണ്ടും കമ്പനി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. നിരസിച്ചപ്പോള്‍ റവന്യുസെക്രട്ടറിക്ക് അപ്പീല്‍ നല്‍കി അനുമതി നേടി. ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ചാണ് അനുകൂല ഉത്തരവ് നേടിയതെന്നായിരുന്നു ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in