പൗരത്വ പ്രമേയം: ‘139 പേരും അനുകൂലിക്കുമ്പോള്‍ ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ല’; എതിര്‍ത്ത് കൈപൊക്കാത്തതില്‍ ഒ രാജഗോപാല്‍

പൗരത്വ പ്രമേയം: ‘139 പേരും അനുകൂലിക്കുമ്പോള്‍ ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ല’; എതിര്‍ത്ത് കൈപൊക്കാത്തതില്‍ ഒ രാജഗോപാല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കുമ്പോള്‍ വോട്ടെടുപ്പ് ചോദിക്കാതിരുന്നത് മനപൂര്‍വ്വമാണെന്ന് ബിജെപി എം എല്‍ എ ഒ രാജഗോപാല്‍. 139 അംഗങ്ങള്‍ അനുകൂലിക്കുമ്പോള്‍ ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമസഭയിലെ പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതില്‍ രാജഗോപാലിനെതിരെ ബിജെപിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് രാജഗോപാലിന്റെ വിശദീകരണം.

പൗരത്വ പ്രമേയം: ‘139 പേരും അനുകൂലിക്കുമ്പോള്‍ ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ല’; എതിര്‍ത്ത് കൈപൊക്കാത്തതില്‍ ഒ രാജഗോപാല്‍
‘ലോകകേരള സഭ മികച്ച വേദി’; പ്രതിപക്ഷം ബഹിഷ്‌കരിച്ച പരിപാടിയ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

വോട്ടെടുപ്പ് ചോദിക്കാതിരുന്നത് അബദ്ധം പറ്റിയത് കൊണ്ടല്ലെന്ന് രാജഗോപാല്‍ പറയുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെടുപ്പ് ചോദിക്കുന്നത് സമയം പാഴാക്കലാണ്. രണ്ട് മുന്നണികളും പ്രമേയത്തെ അനുകൂലിച്ചു. ഞാന്‍ മാത്രമാണ് മറുഭാഗത്തുള്ളത്. വോട്ടെടുപ്പ് ചോദിച്ച് പരിഹാസ്യനാകേണ്ടതില്ലല്ലോ.

ഒ രാജഗോപാല്‍

നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി അംഗം ജി വി എല്‍ നരസിംഹ റാവു രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. നിയമസഭയില്‍ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെങ്കിലും നിയമം ലംഘിക്കാന്‍ പറ്റില്ലെന്ന് ഒ രാജഗോപാല്‍ പ്രതികരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ അവകാശമില്ല. ആഭ്യന്തരമന്ത്രിയുടെ ജോലി മുഖ്യമന്ത്രി ചെയ്യുന്നുണ്ടോയെന്നും രാജഗോപാല്‍ ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in