റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്നാട് വിദ്യാര്‍ഥി; വിവരം ശേഖരിച്ച് ഇന്‍റലിജന്‍സ്

റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്നാട് വിദ്യാര്‍ഥി; വിവരം ശേഖരിച്ച് ഇന്‍റലിജന്‍സ്

റഷ്യന്‍ അധിവനിവേശത്തെ ചെറുത്ത് പോരാടാന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള യുവാവ്. കോയമ്പത്തൂര്‍ സ്വദേശിയായ 21 കാരന്‍ സായ്നികേഷാണ് യുക്രൈന്‍ അര്‍ദ്ദ സൈനിക വിഭാഗത്തില്‍ ചേര്‍ന്നത്. യുക്രൈനിലെ ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ പാരാമിലിറ്ററി യുണിറ്റിലാണ് സായ്നികേഷ് അംഗമായതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

കോയമ്പത്തൂരിലെ സുബ്രഹ്മണ്യപാളയത്തിലെ സായ്നികേഷിന്‍റെ വീട് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. എന്തുകൊണ്ട് സായ്നികേഷ് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നു എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പ് ഇന്‍റലിജന്‍സ് സമര്‍പ്പിച്ചു. തിരിച്ചുവരാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും സായ്നികേഷ് നിരസിക്കുകയായിരുന്നു.

2018ലാണ് സായ്നികേഷ് ഹാര്‍കീവിലെ ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ യുക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് ബന്ധുക്കള്‍ സായ്നികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു.

ചെറുപ്പം തൊട്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സായ്നികേഷ് ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഉയരക്കുറവായതായിരുന്നു കാരണം. റഷ്യക്കെതിരായി പോരാടാന്‍ നേരത്തെ വിദേശ രാജ്യങ്ങളിലുള്ളവരോട് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു.

യുക്രൈനില്‍ അനേകം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും മടങ്ങിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥി മാത്രമാണ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in