അയോധ്യയില്‍ രാമക്ഷേത്രം വേഗമെന്ന് ആര്‍എസ്എസ്, രാമനോടുള്ള കടമയെന്ന് മോഹന്‍ ഭാഗവത്

അയോധ്യയില്‍ രാമക്ഷേത്രം വേഗമെന്ന് ആര്‍എസ്എസ്, രാമനോടുള്ള കടമയെന്ന് മോഹന്‍ ഭാഗവത്

ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ രാമക്ഷേത്രം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. രാമന്റെ ജോലികള്‍ വൈകാതെ തീര്‍ക്കണമെന്നാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ആഹ്വാനം.

രാമക്ഷേത്രം പൂര്‍ത്തീകരിക്കുകയാണ് നമ്മളുടെ ഉത്തരവാദിത്വം, അത് നമ്മള്‍ നിറവേറ്റണം. രാമന്‍ നമ്മളിലാണ് ജീവിക്കുന്നത്. അതുകൊണ്ട് നമ്മള്‍ തന്നെ ചെയ്യേണ്ടതുണ്ട്. ഇനി മറ്റൊരാളെ ഈ ജോലി ഏല്‍പ്പിക്കുകയാണെങ്കില്‍ അയാളിലൊരു കണ്ണുണ്ടാകണം.

മോഹന്‍ ഭാഗവത്

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരമേറ്റത്തിന്റെ നാലാം ദിനമാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന. ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാധ്യതകള്‍ ആരായുമെന്നും വേണ്ട നടപടികളിലേക്ക് നീങ്ങുമെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1992ലാണ് അയോധ്യയിലെ ബാബ്‌റി മസ്ജിദില്‍ അവകാശവാദമുന്നയിച്ച് സംഘപരിവാര്‍ പള്ളി കര്‍സേവയിലൂടെ തകര്‍ക്കുന്നത്. അയോധ്യയില്‍ തര്‍ക്കപരിഹാരത്തിന് മധ്യസ്ഥ സമിതിക്ക് ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് പതിനഞ്ച് വരെ സുപ്രീം കോടതി സമയം നീട്ടിനല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എഫ് എം ഐ ഖലീഫുള്ള അധ്യക്ഷനായ സമിതിയാണ് മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in