ഗോഡ്‌സെയെ വാഴ്ത്തല്‍: മാപ്പ് പറഞ്ഞ് പ്രഗ്യാസിങ്ങ്

ഗോഡ്‌സെയെ വാഴ്ത്തല്‍: മാപ്പ് പറഞ്ഞ് പ്രഗ്യാസിങ്ങ്

മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പാര്‍ലമെന്റില്‍ വാഴ്ത്തിയതില്‍ ബി ജെ പി എം പി പ്രഗ്യാസിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ അടര്‍ത്തി മാറ്റി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പ്രഗ്യ പറഞ്ഞു.

ഗോഡ്‌സെയെ വാഴ്ത്തല്‍: മാപ്പ് പറഞ്ഞ് പ്രഗ്യാസിങ്ങ്
വിവാദങ്ങള്‍ക്കൊടുവില്‍ പ്രഗ്യയ്‌ക്കെതിരെ ബിജെപി നടപടി; പ്രതിരോധകാര്യ സമിതിയില്‍ നിന്ന് നീക്കും

രാജ്യത്തിനായുള്ള ഗാന്ധിയുടെ സംഭാവനകള്‍ താന്‍ എക്കാലത്തും ബഹുമാനിക്കുന്നുണ്ട്. തന്നെ തീവ്രവാദിയെന്ന് വിളിച്ചത് വേദനിപ്പിക്കുന്നുവെന്നും അന്തസ്സിനെ ബാധിക്കുന്നതാണ്. തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രഗ്യ പറഞ്ഞു.

പ്രഗ്യക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാഷ്ട്രപിതാവിനെ അപമാനിച്ച പ്രഗ്യയെ ശാസിക്കണമെന്ന് പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in