എംപിയെന്ന നിലയില്‍ ഉദ്ഘാടകനാകില്ല, നടനായി എത്തും, പണവും വാങ്ങുമെന്ന് സുരേഷ് ഗോപി

എംപിയെന്ന നിലയില്‍ ഉദ്ഘാടകനാകില്ല, നടനായി എത്തും, പണവും വാങ്ങുമെന്ന് സുരേഷ് ഗോപി

തന്നെ ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുന്നവര്‍ എംപിയെന്ന നിലയില്‍ വിളിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി. എംപിയായി തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട. താന്‍ നടനായി എത്തുമെന്നും ഉദ്ഘാടനത്തിന് പണം വാങ്ങിയേ പോകുകയുള്ളുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഏങ്ങണ്ടിയൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണത്തിലാണ് സുരേഷ് ഗോപി നയം വ്യക്തമാക്കിയത്. ഉദ്ഘാടനങ്ങള്‍ക്ക് വാങ്ങുന്ന പണം സാമൂഹ്യനന്‍മയ്ക്ക് ഉപയോഗിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താന്‍ അതില്‍ നിന്ന് നയാപൈസ എടുക്കില്ല. അത് തന്റെ ട്രസ്റ്റിലേക്ക് പോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇനിയും സിനിമ ചെയ്യും. സിനിമകളില്‍ കിട്ടുന്ന ശമ്പളത്തിന്റെ അഞ്ചു മുതല്‍ എട്ടു ശതമാനം ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് വന്നിരിക്കും. അതിന് പിരിവുണ്ടാകില്ല. ഏതെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ പിരിവുണ്ടാകും. എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായേ വരൂ. സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ അതിനു യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ പണം തന്റെ ട്രസ്റ്റിലേക്ക് പോകുമെന്നും, വ്യക്തികള്‍ക്കല്ല, പ്രധാനമായും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങൡലേക്ക് അത് വന്നിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in