സുര്‍ജിത് സോണിയയെ വിളിച്ചിരുന്നത് 'ബേട്ടി' എന്നാണ്: സി.പി ജോണ്‍

സുര്‍ജിത് സോണിയയെ വിളിച്ചിരുന്നത് 'ബേട്ടി' എന്നാണ്: സി.പി ജോണ്‍

സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കം 2009ല്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണെന്ന് സിഎംപി നേതാവ് സി.പി ജോണ്‍.

കുട്ടികളുടെ പ്ലേഗ്രൗണ്ടിലെ സീസോ രാഷ്ട്രീയത്തിലുമുണ്ട്. ഒരാള്‍ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ ഉയരും. മുകളില്‍ ഇരുന്നാല്‍ താഴേയ്ക്ക് വീഴുന്ന സ്ലൈഡ് കൂടി ആ കളിക്കളത്തില്‍ ഉണ്ട്. അതു രാഷ്ട്രീയത്തിനു തീരെ ചേരുന്നതല്ല. 43 എംപിമാരുള്ള സിപിഎം എന്തിനാണ് ആ സ്ലൈഡില്‍ അന്നു കയറിയത്? ഒറ്റ വീഴ്ച ആയിരുന്നു. പിന്നെ കയറിയിട്ടില്ലൈന്നും സി.പി ജോണ്‍.

സോണിയാ ഗാന്ധിക്കെതിരെയുള്ള ക്യാംപെയ്ന്‍ ആരംഭിച്ചപ്പോള്‍ 'ഇന്ത്യയില്‍ മരുമകള്‍, മകളാണ്' എന്ന് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ലണ്ടനില്‍ പോയി പറഞ്ഞതെന്നും സിപി ജോണ്‍. ഇന്ത്യാക്കാരിയാണ് സോണിയ എന്ന് ഉറപ്പിച്ചത് ആ രണ്ടു വയസ്സന്മാരാണ്. സുര്‍ജിത് സോണിയയെ വിളിച്ചിരുന്നത് 'ബേട്ടി' എന്നാണ്. 'ബേട്ടി സുനിയേ..' എന്നു പറയും.

മനോരമ ഓണ്‍ലൈനില്‍ സുജിത് നായര്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in