സ്വര്‍ണ നേട്ടത്തിലും ചോദ്യം ഇതുവരെ കല്യാണമായില്ലേ?, ഇനിയും നേടുകയാണ് ലക്ഷ്യമെന്ന് അവളുടെ മറുപടി

സ്വര്‍ണ നേട്ടത്തിലും ചോദ്യം ഇതുവരെ കല്യാണമായില്ലേ?, ഇനിയും നേടുകയാണ് ലക്ഷ്യമെന്ന് അവളുടെ മറുപടി

ഗോമതി മാരിമുത്തു, ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ പെണ്‍കരുത്ത്. തമിഴ്‌നാട്ടിലെ തൃച്ചിയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നും അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ന്ന അത്‌ലറ്റ്. എന്നിട്ടും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിവന്ന ഗോമതി മാരിമുത്തുവിനോട് ആള്‍ക്കാര്‍ ചോദിച്ചത് ഇത്രയും പ്രായമായില്ലേ, കല്യാണം കഴിക്കാറായില്ലേ എന്നാണ്.

30 വയസ് വിജയത്തിനൊരു തടസമല്ലെന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കാനുണ്ടെന്നും വിചാരിക്കുന്നുന്ന പെണ്‍കുട്ടിയോട് സ്വര്‍ണനേട്ടത്തിന് ശേഷവും സമൂഹത്തിന് ചോദിക്കാനുള്ളത് കല്യാണം കഴിക്കാറായില്ലേ എന്നാണ്. ഇത്രയും പ്രായമായില്ലേ ഇനിയെങ്കിലും കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചൂടേയെന്ന് തന്നോട് ചോദിച്ചവരോട് അവളുടെ മറുപടി ഇതായിരുന്നു.

എനിക്ക് ഇനിയും നേടാനുണ്ട്, എന്റെ ലക്ഷ്യം നേടാനുള്ളതെല്ലാം നേടുകയെന്നതാണ്. എന്റെ താല്‍പര്യം സ്‌പോര്‍ട്‌സാണ്, ആ എന്നോട് പോയി കല്യാണം കഴിക്കൂ എന്ന് പറയുന്നത് എന്തൊരു തെറ്റാണ്. ഈ രീതിയില്‍ ഒരാളും ഒരു പെണ്ണിനേയും നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിക്കരുത്. എല്ലാവരേയും അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ അനുവദിക്കണം.

ഗോമതി മാരിമുത്തു

അച്ഛന്‍ ഒപ്പമില്ലാത്തത് മാത്രമായിരുന്നു അമ്മയുടെ സങ്കടമെന്നും ആദ്യമൊക്കെ താന്‍ കഷ്ടപ്പെടുമ്പോള്‍ വല്ലാതെ സങ്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ കുടുംബം സന്തോഷത്തിലാണ്. ഇപ്പോള്‍ സമ്പാദിച്ച് അമ്മയ്ക്ക് കൊടുത്തുതുടങ്ങി, അച്ഛന്‍ ജീവിച്ചിരിപ്പില്ല ഇതൊന്നും കാണാനെന്നത് മാത്രമാണ് സങ്കടമെന്നും ഗോമതി പറയുന്നു.

ഇപ്പോള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ നിരവധി പേര്‍ വരുന്നുണ്ടെന്നും സ്‌പോര്‍ട്‌സില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും അര്‍ദ്ധശങ്കയ്ക്കിടയില്ലാതെ അവള്‍ പറയുന്നു. ഇതുവരെ ആരും സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നും ഗോമതി പറഞ്ഞു. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗോമതി മനസുതുറന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in