'നിങ്ങള്‍ ഭിന്നിപ്പിക്കുന്നു, ഞങ്ങള്‍ പെരുകുന്നു'; കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇന്‍ഡിഗോയില്‍ പ്രതിഷേധം

'നിങ്ങള്‍ ഭിന്നിപ്പിക്കുന്നു, ഞങ്ങള്‍ പെരുകുന്നു'; കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇന്‍ഡിഗോയില്‍ പ്രതിഷേധം

കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്റിഗോയാക്കെതിരെ പ്രതിഷേധിച്ച് യുവതികള്‍. ഇന്‍ഡിഗോയുടെ വ്യാഴാഴ്ചത്തെ വാരണാസി- ന്യൂഡല്‍ഹി സര്‍വീസിനിടെയാണ് യുവതികള്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

'നിങ്ങള്‍ ഭിന്നിപ്പിക്കുന്നു, ഞങ്ങള്‍ പെരുകുന്നു'; കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇന്‍ഡിഗോയില്‍ പ്രതിഷേധം
ഈ എയര്‍ലൈനുകള്‍ ബഹിഷ്‌കരിക്കും; കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനുരാഗ് കശ്യപ്

ആക്ടിവിസ്റ്റ്, പ്രിയ പിള്ള, മേധ കപൂര്‍, തുടങ്ങിയവരാണ് പ്രതിഷേധിച്ചതെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുനാല്‍ കമ്രയ്ക്ക് നേരെയുളള ഇന്റിഗോയുടെ യാത്രാവിലക്കിനെ അപലപിക്കുന്നു എന്നെഴുതിയ മുദ്രാവാക്യമാണ് പ്രതിഷേധിച്ചവര്‍ ഉയര്‍ത്തിയത്. നിങ്ങള്‍ ഭിന്നിപ്പിക്കുന്നു ഞങ്ങള്‍ പെരുകുന്നു ('YOU DIVIDE WE MULTIPLY' )എന്നും പ്ലക്കാര്‍ഡില്‍ എഴുതിയിട്ടുണ്ട്.

റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിനാണ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയക്ക് ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളും കമ്രയെ വിലക്കിയിരുന്നു.

'നിങ്ങള്‍ ഭിന്നിപ്പിക്കുന്നു, ഞങ്ങള്‍ പെരുകുന്നു'; കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇന്‍ഡിഗോയില്‍ പ്രതിഷേധം
‘അര്‍ണബ് ഗോസ്വാമിയെ കളിയാക്കി’, കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും എയര്‍ഇന്ത്യയും 

കുനാല്‍ കമ്രയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത് വന്നിരുന്നു. യാത്രാവിലക്ക് പിന്‍വലിക്കുന്നത് വരെ താന്‍ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകളില്‍ യാത്ര ചെയ്യില്ലെന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്. ഇന്‍ഡിഗോയിലെ തന്റെ ടിക്കറ്റ് റദ്ദാക്കി മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യുകയും അദ്ദേഹം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in