സമ്മര്‍ദ്ദം ശക്തമാക്കി മുത്തൂറ്റ്; 15 ബ്രാഞ്ചുകള്‍ പൂട്ടിയെന്ന് പരസ്യം 

സമ്മര്‍ദ്ദം ശക്തമാക്കി മുത്തൂറ്റ്; 15 ബ്രാഞ്ചുകള്‍ പൂട്ടിയെന്ന് പരസ്യം 

ശമ്പളാനുകൂല്യങ്ങളിലെ വര്‍ധനവും ജീവനക്കാരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു യൂണിയന്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുത്തൂറ്റ് ഫിനാന്‍സ്. സംസ്ഥാനത്തെ 15 ബ്രാഞ്ചുകള്‍ പൂട്ടുകയാണെന്ന് പത്രപ്രരസ്യം നല്‍കി കമ്പനി രംഗത്തെത്തി. ഇന്നുമുതല്‍ വിവിധ ജില്ലകളിലെ 15 ശാഖകളുടെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നാണ് പരസ്യം. ഈ ശാഖകളില്‍ ബുധനാഴ്ച മുതല്‍ സ്വര്‍ണ പണയത്തിന്‍മേല്‍ വായ്പകള്‍ നല്‍കില്ലെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നു.

സമ്മര്‍ദ്ദം ശക്തമാക്കി മുത്തൂറ്റ്; 15 ബ്രാഞ്ചുകള്‍ പൂട്ടിയെന്ന് പരസ്യം 
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്

ഈ ബ്രാഞ്ചുകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ പണമടച്ച് സ്വര്‍ണ്ണം എടുക്കണമെന്നും പരാമര്‍ശിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ പറയുന്നുമുണ്ട്. എന്നാല്‍ അടച്ചുപൂട്ടലിനുള്ള കാരണം വ്യക്തമാക്കുന്നില്ല. തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍ക്കാരുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മുത്തൂറ്റിന്റെ നടപടി.

സമ്മര്‍ദ്ദം ശക്തമാക്കി മുത്തൂറ്റ്; 15 ബ്രാഞ്ചുകള്‍ പൂട്ടിയെന്ന് പരസ്യം 
മുത്തൂറ്റില്‍ പ്രക്ഷോഭം ശക്തമാക്കി സിഐടിയു യൂണിയന്‍; ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥ 

സിഐടിയു അനിശ്ചിത കാല സമരവുമായി മുന്നോട്ടുപോയപ്പോള്‍ മുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് പ്രഖ്യാപിച്ച് മുത്തൂറ്റ് സമരക്കാരെ പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം എറണാകുളത്തെ ഹെഡ് ഓഫീസ് ഉപരോധിച്ചുകൊണ്ട് സിഐടിയു സമരം ശക്തമാക്കി. ഇതിന്റെ തൊട്ടുപിറ്റേന്നാണ് 15 ശാഖകള്‍ പൂട്ടിക്കൊണ്ട് പരസ്യം നല്‍കിയിരിക്കുന്നത്. ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര സിറ്റി ബ്രാഞ്ച്, ഭരണിക്കാവ്, തെങ്ങന, കുമളി, കൊളുത്ത് പാലം, പത്തിരിപ്പാല, കത്രിക്കടവ്, പനങ്ങാട് ,കുളങ്ങരപ്പടി, പൊന്നാരി മംഗലം, സുല്‍ത്താന്‍ പേട്ട്, കോട്ടക്കല്‍ ചങ്കുവെട്ടി, മലപ്പുറം ഡൗണ്‍ ഹില്‍ എന്നീ ബ്രാഞ്ചുകളാണ് അടച്ചുപൂട്ടിയത്.

സമ്മര്‍ദ്ദം ശക്തമാക്കി മുത്തൂറ്റ്; 15 ബ്രാഞ്ചുകള്‍ പൂട്ടിയെന്ന് പരസ്യം 
മുത്തൂറ്റ് ഫിനാന്‍സില്‍ എന്തുകൊണ്ട് തൊഴിലാളി സമരം; സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് പറയാനുള്ളത് 

Related Stories

No stories found.
logo
The Cue
www.thecue.in