ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ദുരുദ്ദേശത്തോടെയുള്ള പ്രസ്താവന വേണ്ട; ഹിജാബില്‍ വിദേശരാജ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ദുരുദ്ദേശത്തോടെയുള്ള പ്രസ്താവന വേണ്ട; ഹിജാബില്‍ വിദേശരാജ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ദുരുദ്ദേശത്തോടെ പ്രസ്താവനകള്‍ വേണ്ടെന്ന് വിദേശ രാജ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഹിജാബ് നിരോധന വിഷയത്തില്‍ പ്രതികരിച്ച രാജ്യങ്ങളോടാണ് വിദേശകാര്യ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ അമേരിക്കയും പാകിസ്ഥാനും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് വിഷയം ഉയര്‍ന്ന് വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലൂടെ മുന്നറിയിപ്പ്.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോതിയുടെ പരിഗണനയിലാണ്. ഭരണഘടനയും ജനാധിപത്യ മര്യാദകളും പരിഗണിച്ച് ഈ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയെക്കുറിച്ച് അറിയുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. മറ്റ് ലക്ഷ്യങ്ങളോടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് സ്വാഗതാര്‍ഹമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in