‘ആ ഉദ്യാഗസ്ഥന്‍ ഒരു രാക്ഷസനാണ്, ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്‌ ’; കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ 

‘ആ ഉദ്യാഗസ്ഥന്‍ ഒരു രാക്ഷസനാണ്, ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്‌ ’; കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ 

ധനമന്ത്രി തോമസ് ഐസക്കിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബി വകുപ്പിനെതിരെ അഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് നല്‍കിയാലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുകയാണെന്നായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.

ഉദ്യോഗസ്ഥര്‍ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറര്‍ അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും അയാള്‍ക്ക് പിടിച്ചുവെയ്ക്കാന്‍ എന്തെങ്കിലും വേണം. എന്തിനാ ഇങ്ങിനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്. 

‘ആ ഉദ്യാഗസ്ഥന്‍ ഒരു രാക്ഷസനാണ്, ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്‌ ’; കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ 
‘വാച്ച് നിരോധിക്കണം,സിസിടിവിയും മൊബൈല്‍ ജാമറും വേണം’; പിഎസ്‌സി പരീക്ഷയ്ക്ക് പുതിയ ക്രമീകരണങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് 

ചീഫ് എഞ്ചിനീയര്‍ നല്‍കുന്ന റിപ്പോര്‍ട്ട് എക്‌സിക്യുട്ടീവ് എഞ്ചിനീയറായ സിടിഇ ആണ് പരിശോധിക്കുന്നത്. ഇതുപോലെ ബാലിശമായ നിയമം ലോകത്ത് എവിടെയെങ്കിലുമുണ്ടോ.സിടിഇ ആയി ഒരു ചീഫ് എഞ്ചിനീയറെയാണ് നിയമിക്കേണ്ടത്. ധനവകുപ്പ് അതിന് തയ്യാറാകുന്നില്ല. അങ്ങനെയൊക്കെ ചെയ്താലേ കാര്യങ്ങള്‍ മെച്ചപ്പെടുകയുള്ളൂവെന്നും ജി സുധാകരന്‍ തുറന്നടിച്ചു. നിര്‍മ്മാണവും അറ്റകുറ്റപ്പണികളും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനില്ല. പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ ചെയ്യാനാവുന്ന പണി മാത്രം ഏറ്റെടുത്താല്‍ മതി. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അതെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്താല്‍ മതി.

കിഫ്ബിയിലെ കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. റെയില്‍വേയുടെ നിലപാടുകള്‍ മൂലമാണ് ആലപ്പുഴ ബൈപ്പാസ് ഫ്‌ളൈ ഓവറിന് കാലതാമസമുണ്ടായത്. പരിശോധിച്ച് ഒരാഴ്ച കൊണ്ട് തീര്‍ക്കേണ്ട പണി റെയില്‍വേ ഒരാഴ്ച വൈകിപ്പിച്ചു. ദേശീയപാതാ വികസനവും നീണ്ടുപോവുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് അത് പൂര്‍ത്തിയാക്കാനാകില്ല. 2016 ല്‍ കേന്ദ്രം പണം നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ തീരുമായിരുന്നെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘ആ ഉദ്യാഗസ്ഥന്‍ ഒരു രാക്ഷസനാണ്, ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്‌ ’; കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ 
മഹാരാഷ്ട്ര: ‘എന്ത് വിലകൊടുത്തും ബിജെപിയെ തടയും’; ശിവസേനയെ പിന്തുണക്കാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ്

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചത് ജി സുധാകരന്റെ പൂതന പരാമര്‍ശത്തെ തുടര്‍ന്നാണെന്ന് സിപിഎമ്മില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിലടക്കം ജി സുധാകരന്റെ നിലപാടുകളോട് തോമസ് ഐസക്കിന് ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് ജി സുധാകരന്‍ തോമസ് ഐസക്കിന്റെ ധനവകുപ്പിനും കിഫ്ബിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in