മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് വധഭീഷണി; ശിക്ഷ നടപ്പാക്കുമെന്ന് കബനിദളത്തിന്റെ പേരില്‍ കത്ത്
കടപ്പാട്: ദ ഹിന്ദു ദിനപത്രം 

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് വധഭീഷണി; ശിക്ഷ നടപ്പാക്കുമെന്ന് കബനിദളത്തിന്റെ പേരില്‍ കത്ത്

Published on

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി. മാവോയിസ്‌ററ് കൊലയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് കത്തില്‍ പറയുന്നത്. കബനീദള ആക്ഷന്‍ കമ്മിറ്റിയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്നാണ് അര്‍ബന്‍ ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മൂസയുടെതെന്ന് പറയുന്ന കത്തിലുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് വടകര പൊലീസ് സ്റ്റേഷനിലേക്ക് കത്തയച്ചിരിക്കുന്നത്. കത്തിനൊപ്പം ലഘുലേഖകളുമുണ്ട്.

പേരാമ്പ്ര എസ് ഐ ഹരീഷിനെതിരെയും കത്തില്‍ പറയുന്നു. സാധാരണ മനുഷ്യരെ നായയെ പോലെ തല്ലുന്ന ഹരീഷ് നാടിന് അപമാനമാണ്. സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ തല്ലിച്ചതയ്്ക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നച്. ആര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ എസ് ഐയെ കാണേണ്ടതുപോലെ കാണുമെന്ന ഭീഷണിയും കത്തിലുണ്ട്.

logo
The Cue
www.thecue.in