എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന് ശ്വേതാ മേനോന്‍

എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന് ശ്വേതാ മേനോന്‍

Published on

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂര്‍ സംഘടിപ്പിച്ച സാര്‍വദേശീയ വനിതാദിന ആഘോഷച്ചടങ്ങില്‍ വിവിധ മേഖലയിലുള്ളവര്‍ക്ക് ആദരം. നടി ശ്വേതാ മേനോന്‍ ശനിയാഴ്ച്ച ഒരുക്കിയ ചടങ്ങില്‍ മുഖ്യാതിഥിയായി. എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ കരുതലോടെ സൂക്ഷിക്കുകയും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

മോഹിനിയാട്ടം ഗുരുവും കേരള നാട്യകല അക്കാദമി സ്ഥാപകയുമായ കലാമണ്ഡലം വിമലാ മേനോന്‍, പീഡിയാട്രീഷനായ ഡോ. പ്രമീള, തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ദീപ എല്‍.എസ്. എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിശേഷ അതിഥിയായി കേരളത്തിലെ ഡിഫന്‍സ് പിആര്‍ഒ ധന്യ സനല്‍ ഐഐഎസ് പങ്കെടുത്തു.

ഒരുപാട് പുരുഷന്മാര്‍ ജോലി ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളില്‍ ഒരാളെന്ന നിലയ്ക്കാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ധന്യ സനല്‍ പറയുന്നു. ഓഖി, പ്രളയകാലങ്ങളിലെ ഡിഫന്‍സിന്റെയും പിആര്‍ഒ ഓഫിസിന്റെയും പ്രവര്‍ത്തനത്തെയും അവര്‍ ഓര്‍ത്തെടുത്തു. കിംസ് ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് വനിതാദിന ആഘോഷം സംഘടിപ്പിച്ചത്.

logo
The Cue
www.thecue.in