169 എംഎല്‍എമാരുടെ പിന്‍തുണയില്‍ വിശ്വാസ വോട്ട് നേടി ത്രികക്ഷി സഖ്യം, വന്ദേമാതരം ആലപിച്ചില്ലെന്ന് ഫഡ്‌നാവിസ്, ശേഷം ഇറങ്ങിപ്പോക്ക് 

169 എംഎല്‍എമാരുടെ പിന്‍തുണയില്‍ വിശ്വാസ വോട്ട് നേടി ത്രികക്ഷി സഖ്യം, വന്ദേമാതരം ആലപിച്ചില്ലെന്ന് ഫഡ്‌നാവിസ്, ശേഷം ഇറങ്ങിപ്പോക്ക് 

169 എംഎല്‍എമാരുടെ പിന്‍തുണയില്‍ ത്രികക്ഷി സഖ്യം മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരാണ് സഭയില്‍ വിശ്വാസം തെളിയിച്ചത്. എന്‍സിപിയില്‍ നിന്നുള്ള ദിലീപ് പാട്ടീലായിരുന്നു പ്രോടേം സ്പീക്കര്‍. എന്നാല്‍ വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

169 എംഎല്‍എമാരുടെ പിന്‍തുണയില്‍ വിശ്വാസ വോട്ട് നേടി ത്രികക്ഷി സഖ്യം, വന്ദേമാതരം ആലപിച്ചില്ലെന്ന് ഫഡ്‌നാവിസ്, ശേഷം ഇറങ്ങിപ്പോക്ക് 
‘പൊലീസ് മാമന്‍ കേശവന്‍ മാമനായി’; സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ രൂക്ഷവിമര്‍ശനം

സമ്മേളനം ആരംഭിച്ചപ്പോള്‍ വന്ദേമാതരം ആലപിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.കൂടാത സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ട് തേടുന്ന രീതി മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇല്ലെന്നും ഫഡ്‌നാവിസ് വാദിച്ചു. ഇതോടെ സഭ ബഹളത്തില്‍ മുങ്ങി. എന്നാല്‍ ഫഡ്‌നാവിസിന്റെ ആരോപണങ്ങള്‍ പ്രോടേം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ തള്ളി. ഗവര്‍ണറുടെ അനുമതിയോടെയാണ് പ്രത്യേക സമ്മേളനമെന്നും നിയമാനുസൃതമാണ് നടപടികളെന്നും അദ്ദേഹം ഫഡ്‌നാവിസിന് മറുപടി നല്‍കി. വാദങ്ങളില്‍ ഉറച്ചുനിന്ന പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

169 എംഎല്‍എമാരുടെ പിന്‍തുണയില്‍ വിശ്വാസ വോട്ട് നേടി ത്രികക്ഷി സഖ്യം, വന്ദേമാതരം ആലപിച്ചില്ലെന്ന് ഫഡ്‌നാവിസ്, ശേഷം ഇറങ്ങിപ്പോക്ക് 
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമെന്ന് കോണ്‍ഗ്രസ്; 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഗവര്‍ണര്‍ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 288 അംഗ സഭയില്‍ 145 എംഎല്‍എമാരുടെ പിന്‍തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയിരുന്നത്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന് 154 എംഎല്‍എമാരുണ്ട്. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്‍തുണയുമായപ്പോള്‍ സീറ്റ് നില 169 ലെത്തി. ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in