‘വാളയാര്‍ കേസില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടാലും നടപടി വേണം’; കേസ് പുനരന്വേഷിക്കണമെന്ന് എം സി ജോസഫൈന്‍

‘വാളയാര്‍ കേസില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടാലും നടപടി വേണം’; കേസ് പുനരന്വേഷിക്കണമെന്ന് എം സി ജോസഫൈന്‍

Published on

വാളയാറില്‍ ബലാത്സംഘം ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കേസില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടാലും നടപടിയെടുക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

കേസില്‍ പുനരന്വേഷണം വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. നിയമവശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കണം.

എം സി ജോസഫൈന്‍

‘വാളയാര്‍ കേസില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടാലും നടപടി വേണം’; കേസ് പുനരന്വേഷിക്കണമെന്ന് എം സി ജോസഫൈന്‍
ഒമ്പത് വയസുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രിയും; പിണറായിയുടെ നിയമസഭാ പ്രതികരണം പൂര്‍ണ്ണരൂപം

ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എന്‍ രാജേഷ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റാണ്. പോലീസ് അന്വേഷണം ശരിയായ രീതിയിലായിരുന്നോയെന്ന് പരിശോധിക്കണം. തെളിവു നിയമത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് ലഭിക്കരുതെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി.

വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാറിനെ അറിയിച്ചു. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാനും ശുപാര്‍ശ ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in