‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, വേണ്ടിവന്നാല്‍ കായികമായി നേരിടും’; ഭീഷണിയുമായി നടപടി നേരിട്ട ട്രാവല്‍സിന്റെ ഉടമ 

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, വേണ്ടിവന്നാല്‍ കായികമായി നേരിടും’; ഭീഷണിയുമായി നടപടി നേരിട്ട ട്രാവല്‍സിന്റെ ഉടമ 

നടപടി നേരിട്ടതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പിനെയും മാധ്യമങ്ങളെയും വെല്ലുവിളിച്ച് ലൂമിയര്‍ ബസ്സിന്റെ ഉടമ. ലൈസന്‍സ് റദ്ദാക്കപ്പെട്ട അതേ ഡ്രൈവര്‍മാര്‍ തന്നെ രണ്ടുമാസം കഴിഞ്ഞാല്‍ ബസ് ഓടിക്കുമെന്ന് ലൂമിയര്‍ ട്രാവല്‍ ഹബ് തങ്ങളുടെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൊല്ലം അഞ്ചലില്‍ സ്‌കൂളില്‍ സാഹസികാഭ്യാസം കാട്ടി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് രണ്ടുമാസത്തേക്ക് റദ്ദാക്കിയത്. ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, വേണ്ടിവന്നാല്‍ കായികമായി നേരിടും’; ഭീഷണിയുമായി നടപടി നേരിട്ട ട്രാവല്‍സിന്റെ ഉടമ 
‘പൊലീസ് മാമന്‍ കേശവന്‍ മാമനായി’; സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ രൂക്ഷവിമര്‍ശനം

ബസ്സിലെ ഡ്രൈവര്‍മാരുടെ വാഹനം ഓടിച്ചുള്ള പരിചയം വളരെ വലുതാണ്. പരമാവധി രണ്ട് മാസത്തേക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനേ കഴിയൂ. അതിന് ശേഷം അവര്‍ തന്നെ ഈ ബസ്സുകള്‍ ഓടിക്കുമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്നും വേണ്ടി വന്നാല്‍ കായികമായി നേരിടുമെന്നും ഭീഷണിയുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരാമര്‍ശിക്കുന്നുണ്ട്. ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുന്നതടക്കമുള്ള സാഹസിക പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, വേണ്ടിവന്നാല്‍ കായികമായി നേരിടും’; ഭീഷണിയുമായി നടപടി നേരിട്ട ട്രാവല്‍സിന്റെ ഉടമ 
‘കൊടുങ്ങല്ലൂരില്‍ ഏതോ കടുകുമണി ഫോട്ടോസ്റ്റാറ്റ്’; അന്തിക്കാട് കള്ളനോട്ടടി കേസ് ചെറുതെന്ന് സെന്‍കുമാര്‍

മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകളില്‍ പരിശോധന തുടങ്ങിയതിന് പിന്നാലെ ബസ്സിലെ സ്പീക്കറുകളും ലൈറ്റുകളും അടക്കമുള്ള ആര്‍ഭാട സംവിധാനകങ്ങള്‍ ഉടമ അഴിച്ചുമാറ്റിയിരുന്നു. അതിനിടെ കൊല്ലം ജില്ലയിലെ അഞ്ച് ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കിയിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ശബ്ദ സംവിധാനവും ലൈറ്റ് സംവിധാനവും ഉപയോഗിച്ച 55 ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in