ലാക്മെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോസ്മെറ്റിക് ബ്രാൻഡ്

ഇന്ത്യയിൽ ഏറ്റവും വലിയ മാർക്കറ്റുള്ള ബിസിനസുകളിൽ ഒന്നാണ് ബ്യൂട്ടി പ്രൊഡക്ട്സ്. ആ മാർക്കറ്റിലെ അതികായൻമാരായ, സൗന്ദര്യവർധക വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്ക് അത്രത്തോളം സുപരിചിതമായ ബ്രാന്റാണ് ലാക്മെ. എന്നാൽ ലാക്മെ ഒരു ഇന്ത്യൻ നിർമിത ബ്രാൻഡ് ആണെന്നും, അതിന് പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആണെന്നും നമ്മളിൽ എത്രപേർക്കറിയാം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള വർഷങ്ങളിൽ നമ്മുടെ ഇക്കോണമി വളരെ ദുർബലമായിരുന്നു. എന്തിനും ഏതിനും അന്താരാഷ്ട്ര മാർക്കറ്റുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. ഇക്കാലത്ത് ഇന്ത്യയിലെ സ്ത്രീകൾക്ക് സൗന്ദര്യ വർധക വസ്തുക്കൾക്കായി വിദേശ കമ്പനികളെ തേടിപ്പോവുകയല്ലാതെ മറ്റ് മാ​ർ​ഗങ്ങളില്ലായിരുന്നു.

ഇന്ത്യൻ നിർമിത കോസ്മെറ്റിക് പ്രൊഡക്ടുകൾ ഇല്ലാത്തതിനാലാണ് സ്ത്രീകൾക്ക് വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് എന്ന് മനസിലാക്കിയ നെഹ്‌റു അന്നത്തെ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ ചെയർപേഴ്‌സനുമായ ജെർഡി ടാറ്റയെ സമീപിച്ചു. ഇന്ത്യൻ സ്ത്രീകളുടെ സ്കിൻ ടോണിന് ഏറ്റവും സ്യൂട് ആവുന്നതും എല്ലാവര്ക്കും ഒരേപോലെ അഫോർഡ് ചെയ്യാൻ കഴിയുന്നതുമായ ഒരു ഇന്ത്യൻ നിർമിത കോസ്മെറ്റിക് ബ്രാൻഡ് എത്രയും വേഗം നിർമിക്കണം എന്ന ആവശ്യം നെഹ്‌റു ജെർഡി ടാറ്റയ്ക്ക് മുന്നിൽ വെച്ചു. അങ്ങനെ 1952 ഇൽ ഇന്ത്യയുടെ ആദ്യ ഹോം ഗ്രോൺ കോസ്മെറ്റിക് ബ്രാൻഡ് ആയി ലാക്മെ നിലവിൽ വന്നു. ടാറ്റ ഓയിൽ മിൽസിന്റെ ഒരു സബ്സിഡറി കമ്പനി ആയിട്ടായിരുന്നു ലാക്‌മെയുടെ തുടക്കം.

ലാക്മെ എന്ന പേര് കേട്ടാൽ അതൊരു ഇന്ത്യൻ നിർമ്മിത ബ്രാൻഡ് ആണെന്ന് ആർക്കും തോന്നില്ല. ഈ വെറൈറ്റി പേരിനു പിന്നിലും ഒരു കഥയുണ്ട്. ലാക്മെ എന്ന പേരിലുള്ള ഒരു ഫ്രഞ്ച് ഒപ്പേറയിൽ നിന്നാണ് ഈ പേര് ഇവർ സ്വീകരിച്ചത്. ഈ ഒപ്പേറയുടെ പേര് വന്നത് സമ്പത്തിന്റെ ഹിന്ദു ദേവതയായ ലക്ഷ്മിയുടെ പേരിൽ നിന്നാണ്. ലാക്മെയുടെ ഫ്രഞ്ച് കോളാബറേറ്റർസ് ആയ റോബർട്ട് പിഗ്റ്റും റെനോയ്രും ആണ് ഈ പേര് സജസ്റ്റ് ചെയ്തത്. അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോസ്മെറ്റിക് ബ്രാൻഡ് ആയി ലാക്മെ അറിയപ്പെടാൻ തുടങ്ങി.

ജെർഡി ടാറ്റയുടെ സ്വിസ് ഭാര്യയായ സിമോൺ ടാറ്റ 1961ൽ ലാക്മെയുടെ മാനേജിങ് ഡയറക്ടർ ആയി സ്ഥാനമേറ്റതോടെയാണ് ബ്രാൻഡിന് അടിമുടി മാറ്റം വരാൻ തുടങ്ങിയത്. എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു ഹൗസ് ഹോൾഡ് പ്രോഡക്റ്റായി ലാക്മെയെ മാറ്റിയെടുക്കാൻ ശ്രെമിച്ചതിൽ സിമോൺ വഹിച്ച പങ്ക് വളരെ വലുതാണ്. അങ്ങനെ 1982 ഇൽ അവർ ലാക്മെയുടെ ചെയർപേഴ്സൺ ആയി. 1996 ഇൽ ലാക്മെ ഹിന്ദുസ്ഥാൻ യൂണിലിവർ എന്ന കമ്പനിയുമായി ഒരു ഹാഫ് മെർജർ സൈൻ ചെയ്തു. 2 വര്ഷങ്ങൾക്ക് ശേഷം, അതായതു 1998 ഇൽ ടാറ്റ ഗ്രൂപ് 200 കോടി രൂപയ്ക്ക് ലാക്മെ ഹിന്ദുസ്ഥാൻ യൂണിലിവറിന് വിറ്റു.

ഹിന്ദുസ്ഥാൻ യൂണിലിവറാണ് ഇന്നും ലാക്മെ ഓൺ ചെയ്യുന്നത്. "ലാക്മെ റീഇൻവെന്റ്" എന്ന ടാഗ്‌ലൈൻ വന്നതും ഹിന്ദുസ്ഥാൻ യൂണിലിവർ ലാക്മെ സ്വന്തമാക്കിയതിന് ശേഷമാണ്. ലാക്മെ നടത്തിയിട്ടുള്ള അഡ്വെർടൈസിങ് സ്ട്രാറ്റജികളും വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് വരെ സ്റ്റിഗ്മ ആയി കണ്ടിരുന്ന കാലത്തു അതിനെതിരെ തങ്ങളുടെ പരസ്യങ്ങളിലൂടെ ലാക്മെ നടത്തിയിട്ടുള്ള റെവല്യൂഷൻസ് വലുതാണ്. ഇന്ത്യയുടെ മോസ്റ്റ് ട്രസ്റ്റഡ്‌ ബ്രാൻഡുകളുടെ പട്ടികയിൽ ലാക്മെ എന്ന ബ്രാൻഡ് 36ാം സ്ഥാനത്തുണ്ട് എന്നാണ് 2014 ലെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ട് പറയുന്നത്.

ലാക്മെ എന്ന ബ്രാൻഡ് 300 ലധികം വൈവിധ്യങ്ങളാർന്ന ഉത്പന്നങ്ങളാണ് ലോകമെമ്പാടും വിറ്റഴിക്കുന്നത്. സ്കിൻ കെയറിന്റെ കാര്യത്തിലും മെയ്ക് അപ്പ് പ്രോഡക്ട്സിന്റെ കാര്യത്തിലുമെല്ലാം ഏറ്റവും സ്വീകാര്യതയുള്ള ബ്രാൻഡ് ആയി ലാക്മെ മാറിയത് വളരെ പെട്ടെന്നാണ്. ലാക്മെയുടെ കാജൽ, ലാക്മെയുടെ ലിപ്സ്റ്റിക്ക് ലാക്മെയുടെ സെറം, എന്നുവേണ്ട, കമ്പനിയുടെ എല്ലാ പ്രൊഡക്ട്സും മാർക്കറ്റിൽ തരം​ഗമാണ്.

ഇന്നും ലാക്മെയുടെ ബ്രാൻഡ് വാല്യൂ നഷ്ടപ്പെടാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അത് കേവലം അഫോർഡിബിലിറ്റി കൊണ്ട് മാത്രമല്ല, ഇത്രയും കാലങ്ങൾക്കിപ്പുറം ഇന്നും കസ്റ്റമേഴ്സിന് ഉയർന്ന ക്വാളിറ്റി ഉറപ്പ് നൽകാൻ കമ്പനിക്ക് പറ്റുന്നു എന്നത് കൊണ്ട് കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in