സര്‍ക്കാര്‍ ഫണ്ടില്ല;  കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; സ്ഥിരനിയമനവും ഉടനില്ല

സര്‍ക്കാര്‍ ഫണ്ടില്ല; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; സ്ഥിരനിയമനവും ഉടനില്ല

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. മാസം തോറും 20 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത്. ഓണത്തിന് ബോണസ് നല്‍കുന്നതിനായി 20 കോടി രൂപ അധികമായി നല്‍കിയതിനാല്‍ ഈ മാസം തുക അനുവദിക്കില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമകാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ബസും ജീവനക്കാരുടെ എണ്ണവും തമ്മിലുള്ള അനുപാതം കൂടുതലായതിനാലാണ് നിയമനം ഉടന്‍ നടത്താന്‍ പറ്റില്ല. സാമ്പത്തിക ബാധ്യത കൂട്ടുമെന്നുമാണ് വിശദീകരണം. എപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട പ്രതിസന്ധി പരിഹരിക്കാന്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എംപാനല്‍ ജീവനക്കാരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം പിരിച്ചു വിട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിച്ചാണ് പല റൂട്ടുകളിലും ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ കൂടുതലുണ്ടാകുന്ന തിങ്കള്‍, വെള്ളി ദിവസങ്ങളിലേക്ക് മാത്രമായും താല്‍ക്കാലിക ഡ്രൈവര്‍മാരുടെ സേവനം തേടാനും നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സര്‍വീസ് നിര്‍ത്തിവച്ചത് സാമ്പത്തിക നഷ്ടമുണ്ടാകാനും ഇടയാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in