വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത
Published on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിനാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പ്രവചനം

25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.

26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.

27-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.

29-11-2021: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു.

ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തെക്കന്‍ ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

(പുറപ്പെടുവിച്ച സമയം: 01.00 PM, 25-11-2021)

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം Daily Water Level Details of Main Power Generation Dams (KSEB) in Kerala (25/11/2021) 01.00 PM അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, പൂർണ്ണ സംഭരണ ശേഷി, Rule Level തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക https://sdma.kerala.gov.in/dam-water-level/ എന്ന ലിങ്കിൽ ലഭ്യമാണ്.

പ്രസ്തുത പട്ടിക മനസ്സിലാക്കേണ്ട വിധം എങ്ങനെയെന്നുള്ള വിശദീകരണം ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ https://sdma.kerala.gov.in/wp.../uploads/2020/06/Dam.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

KSEB അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2021 ൽ പേജ് നമ്പർ 147-151, 208 എന്നീ പേജുകളിൽ വായിക്കാം. ഓറഞ്ച് ബുക്ക് 2021 https://sdma.kerala.gov.in/.../2021/05/orangebook_2021.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

വൈദ്യുതി വകുപ്പിൻറെ അണക്കെട്ടുകളുടെ എമെർജൻസി ആക്ഷൻ പ്ലാനുകൾ http://www.kseb.in/index.php?option=com_tags&view=tag&layout=list&id[0]=35&lang=en എന്ന ലിങ്കിൽ ലഭ്യമാണ്. പ്രസ്തുത അണക്കെട്ടുകളുടെ ആക്ഷൻ പ്ലാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഓറഞ്ച് ബുക്ക് 2021 പേജ് 149 ൽ നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

പുറപ്പെടുവിച്ച സമയം: 04.00 PM 25.11.2021

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in