പുത്തുമല ഉരുള്‍പൊട്ടല്‍: ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി; മണ്ണിനടിയില്‍ കൂടുതല്‍ പേരുണ്ടെന്ന് നാട്ടുകാര്‍

പുത്തുമല ഉരുള്‍പൊട്ടല്‍: ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി; മണ്ണിനടിയില്‍ കൂടുതല്‍ പേരുണ്ടെന്ന് നാട്ടുകാര്‍

വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച പിഞ്ചു കുഞ്ഞിന്റെതുള്‍പ്പെടെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു.കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്. മേപ്പാടിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില തോട്ടമായ പുത്തുമല.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരുമാണുള്ളത്. െഅപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ് നന്നാക്കാനുള്ള ശ്രമമവും തുടരുന്നുണ്ടെങ്കിലും ശക്തമായ മഴയും കാറ്റും പ്രതിസന്ധിയുണ്ടാക്കുകയാണ്.

ഇന്നലെ 3.30 ഓടെ വന്‍ ശബ്ദത്തോടെ മല ഇടിഞ്ഞു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നു. എത്ര പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല.

പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുകയാണ്. പ്രദേശത്തെ അഞ്ച് പാലങ്ങളും ഒലിച്ചുപോയി.

Related Stories

No stories found.
logo
The Cue
www.thecue.in