വിരാസാത് 24 :കോഴിക്കോട് എൻഐടിയിൽ നടക്കുന്നതെന്ത്?

വിരാസാത് 24 :കോഴിക്കോട് എൻഐടിയിൽ നടക്കുന്നതെന്ത്?
സര്‍വ്വകലാശാലകള്‍ കാവിവത്ക്കരിക്കപ്പെടുന്നു എന്ന വിമര്‍ശനം പുതിയ കാര്യമല്ല. രാജ്യത്തെ പല പ്രധാന സര്‍വ്വകലാശാലകളുടെയും തലപ്പത്ത് സംഘപരിവാര്‍ അനുഭാവമുള്ള വൈസ് ചാന്‍സലര്‍മാരെ കൊണ്ട് വരികയും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമാക്കാനുള്ള പരീക്ഷണങ്ങള്‍ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ചവയാണ്. എന്നാൽ കേരളത്തിലെ സര്‍വ്വകാലാശാലകളില്‍ ഈ അടുത്ത് വരെ ഇത്തരത്തിലുള്ള ഒരു അജണ്ട നടപ്പിലായിരുന്നില്ല. വിസി നിയമനത്തിത്തില്‍ ഉള്‍പ്പടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി ഉപയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ കൂടി ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. അതിന് അനുബന്ധമാണ് കോഴിക്കോട് എന്‍ഐടിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍.

ര്‍വ്വകലാശാലകള്‍ കാവിവത്ക്കരിക്കപ്പെടുന്നു എന്ന വിമര്‍ശനം പുതിയ കാര്യമല്ല. രാജ്യത്തെ പല പ്രധാന സര്‍വ്വകലാശാലകളുടെയും തലപ്പത്ത് സംഘപരിവാര്‍ അനുഭാവമുള്ള വൈസ് ചാന്‍സലര്‍മാരെ കൊണ്ട് വരികയും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയും ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമാക്കാനുള്ള പരീക്ഷണങ്ങള്‍ വിവാദങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിച്ചവയാണ്. അതിനെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നു. അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കപ്പെടുന്നു. ക്രൂരമായി മര്‍ദിക്കപ്പെടുന്നു.

കേരളത്തിലെ സര്‍വ്വകാലാശാലകളില്‍ ഈ അടുത്ത് വരെ ഇത്തരത്തിലുള്ള ഒരു അജണ്ട നടപ്പിലായിരുന്നില്ല. വിസി നിയമനത്തിത്തില്‍ ഉള്‍പ്പടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി ഉപയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ കൂടി ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്.

അതിന് അനുബന്ധമാണ് കോഴിക്കോട് എന്‍ഐടിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍.

വീര്‍ സാത് 24  എന്ന പേരില്‍ ല്‍  പൈതൃക കലോത്സവം നടത്താന്‍ തീരുമാനിക്കുന്നത് അറിയിച്ച് കൊണ്ട് വിദ്യാർഥികൾക്ക് സരവകലാശാലയുടെ ഭാഗത്ത് നിന്ന് വന്ന മെയിൽ സന്ദേശം
വീര്‍ സാത് 24 എന്ന പേരില്‍ ല്‍ പൈതൃക കലോത്സവം നടത്താന്‍ തീരുമാനിക്കുന്നത് അറിയിച്ച് കൊണ്ട് വിദ്യാർഥികൾക്ക് സരവകലാശാലയുടെ ഭാഗത്ത് നിന്ന് വന്ന മെയിൽ സന്ദേശം

എന്‍ഐടിയില്‍ എന്ത് സംഭവിക്കുന്നു?

വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്കുള്ളതാണ് എന്‍ഐടി കാമ്പസ്. അവിടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ സംഘ്പരിവാര്‍ അനുകൂലികളായ ഒരു സംഘം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കാവി ഭൂപടം വരച്ചത് മറ്റു വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍, ഇത് രാമരാജ്യമല്ല എന്ന പ്ലക്കാര്‍ഡുമായി ഇതിനെ പ്രതിഷേധിച്ചവരെ അടിച്ചൊതുക്കുകയും നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായി. കാമ്പസിന് പുറത്തും അത് വലിയ വാര്‍ത്തയും പ്രതിഷേധവും സൃഷ്ടിച്ചു. ഹോസ്റ്റലിലും ആര്‍എസ്എസ് അനുകൂല വിദ്യാര്‍ഥികള്‍ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ദീപാഅലങ്കാരവും പ്രസാദ വിതരണവും അന്നദാനവും അധികൃതരുടെ പിന്തുണയോടെയായിരുന്നു.

തൊട്ടടുത്ത ദിവസം ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ക്യാമ്പസിലെ പ്രഫസര്‍ മലയാളി കൂടിയായ ഷൈജ ആണ്ടവന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ എന്നായിരുന്നു ആ കുറിപ്പ്. അവര്‍ക്കെതിരെ നടപടി ആവശ്യം ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. ആ കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി ഷൈജ ആണ്ടന്‍ പിന്നീട് ആവര്‍ത്തിക്കുകയും ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി കാമ്പസില്‍ ഗീത ക്വീസ് പരിപാടിയും നടന്നിരുന്നു. സംഘപരിവാരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ നടത്തിയ ഈ പരിപാടിക്ക് അഡ്മിനിസ്‌ട്രേറ്ററുടെ പൂര്‍ണ്ണ സഹായം ഉണ്ടായി എന്ന വിമര്‍ശനം ഉണ്ട്.

 ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ക്യാമ്പസിലെ പ്രഫസര്‍ മലയാളി കൂടിയായ ഷൈജ ആണ്ടവന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു.
ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ക്യാമ്പസിലെ പ്രഫസര്‍ മലയാളി കൂടിയായ ഷൈജ ആണ്ടവന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു.

സംഘടന പ്രവര്‍ത്തങ്ങള്‍ക്ക് അനുമതിയില്ലാത്ത ക്യാമ്പസില്‍ ഒരു പ്രത്രേക സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിപാടികള്‍ നടത്താനുള്ള അനുമതി നല്‍കുന്നുവെന്ന് ആരോപിച്ചു അന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പ്രതിഷേധിച്ചതിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയായാണ് അധികൃതര്‍ ചെയ്തത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ജനുവരി അവസാനത്തില്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പ്രതിഷേധം ശക്തമായപ്പോള്‍ അധികൃതര്‍ പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

നേരത്തേ വിദ്യാര്‍ത്ഥികളെ സംഘ്പരിവാര്‍ അനുകൂല സംഘടന പ്രതിനിധികള്‍ കൂട്ടമായി ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധത്തിന് ഒരുക്കുകയാണ്. നേരത്തെ ഹോസ്റ്റലില്‍ ആക്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നല്‍കിയ പരാതിയിലും നടപടി ഉണ്ടായിരുന്നില്ല.

വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പരിപാടികളിൽ നിന്ന്
വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പരിപാടികളിൽ നിന്ന്

അതിനിടെയാണ് ഇപ്പോള്‍ വീര്‍ സാത് 24 എന്ന പേരില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പൈതൃക കലോത്സവം നടത്താന്‍ തീരുമാനിക്കുന്നത്. കലയില്‍ കാവിവത്കരണം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നാണ് മറ്റ് വിദ്യാര്‍ഥികളുടെ ആക്ഷേപം. പൊതു അഭിപ്രായം സ്വീകരിക്കുന്നതിന് പകരം ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിപാടികള്‍ ഒതുക്കുന്നു എന്നതാണ് വിമര്‍ശനം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത് ഭിന്നിപ്പുണ്ടാക്കുക എന്നതാണ് അധികൃതരുടെ പുതിയ തന്ത്രമെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാര്‍ ക്യൂവിനോട് പറഞ്ഞു.

വര്‍ഷങ്ങളായി നടത്തി വരാറുള്ള ഏറ്റവും ശ്രദ്ധേയമായ രാഗം ഫെസ്റ്റിവല്‍, സാങ്കേതിക മേളയായി നടത്തിയിരുന്ന തത്വ തുടങ്ങിയവ ഇത്തവണ നടക്കുമോ എന്ന അനിശ്ചിതത്വം നില്‍ക്കെയാണ് പുതിയ പരിപാടിയുമായി അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് വന്നത്. എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഇതിനായി സ്പിക്മാകേയുമായി ധാരണപത്രം ഒപ്പിട്ടു. മാര്‍ച്ച് ആദ്യത്തില്‍ തന്നെ വീര്‍ സാത് നടത്താനാണ് തീരുമാനം.

2023 രാഗം ഫെസ്റ്റിൽ നിന്ന്
2023 രാഗം ഫെസ്റ്റിൽ നിന്ന്

വിദ്യാര്‍ഥികള്‍ക്കായി പൈതൃക ക്ലബ് സ്ഥാപിക്കാനും ഇതിനോടപ്പം ധാരണയായി. ഈ പൈതൃക ക്ലബ്ബിനാകും വീര്‍സാത് നടത്തിപ്പ് ചുമതല. ആര്‍എസ്എസ് അനുകൂല വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന വേദി ഒരുക്കാനാണ് പൈതൃക ക്ലബ്ബ് എന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഗണപതി സ്തുതിയോടെയായിരുന്നു കഴിഞ്ഞ വര്‍ഷം എന്‍ഐടി അധികൃതര്‍ ഫ്രഷേഴ്‌സ് ഡേക്ക് പുതിയ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. അതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ക്യാമ്പസിന്റെ ചരിത്രം

ക്യാമ്പസിനെതിരെയും അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടക്കുന്ന നടപടികളെ ശക്തമായി എതിര്‍ത്ത ചരിത്രമാണ് കോഴിക്കോട് എന്‍ഐടിയുടേത്. 1975 അടിയന്തിരാവസ്ഥ കാലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് കൊന്ന രാജന്റെ ഹേബിയസ് കോര്‍പ്പര്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത് അന്ന് റീജിയണല്‍ കാമ്പസിന്റെ പ്രിന്‍സിപ്പളായിരുന്ന പ്രഫസര്‍ ബഹാവുദ്ധീനായിരുന്നു.

1976 മാര്‍ച്ചില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാജന്‍ കോളേജില്‍ ഹാജരായില്ലെന്നുള്ള ബഹാവുദീന്റെ മൊഴിയായിരുന്നു കേസില്‍ അന്ന് വഴിത്തിരിവായത്. തുടര്‍ന്ന് രാജന്‍ മരിക്കുന്നത് പോലീസിന്റെ ക്രൂര പീഡനങ്ങള്‍ക്കിരയായാണെന്ന് തെളിഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. രാജന്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്നു കെ കരുണാകരന്‍.

രാജൻ
രാജൻ

കേരളത്തില്‍ ആദ്യമായി ഒരച്ഛന്‍ മകന്റെ തിരോധനത്തിനും മരണത്തിനും കാരണം തേടി നടത്തിയ നീണ്ട പോരാട്ടമായിരുന്നു അത്. അന്ന് രാജന്റെ അച്ഛന്‍ ഈച്ചര വാരിയര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് ക്യാമ്പസ് അധികൃതര്‍ ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in