വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർഥിയുടെ മരണം, പ്രതികളാര്?

വെറ്റിനറി സർവ്വകലാശാലയിലെ 
വിദ്യാർഥിയുടെ മരണം,
പ്രതികളാര്?
വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും സത്യം പൂർണ്ണമായി പുറത്ത് വന്നില്ല എന്ന വസ്തുത ഗൗരവതരമാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിദ്ധാർഥിന്റെ കുടുംബാഗങ്ങൾ ആരോപിച്ചതിന് ശേഷം ആന്റി റാഗിങ് സെൽ അന്വേഷണം നടത്തുകയും 12 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കുടുംബത്തിന്റെ ആരോപണം ശരിവെച്ചു. അതിന് പിന്നാലെ പ്രതികളിൽ പലരും ഒളിവിൽ പോയി. പ്രതികളിൽ എസ്എഫ്ഐ നേതാക്കളും യൂണിയൻ അംഗങ്ങളുമുണ്ട്. അതിൽ ആറ് പേരെ പോലീസ് ഇപ്പോൾ കസ്റ്റഡിലെടുത്തിട്ടുണ്ട്.

വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും സത്യം പൂർണ്ണമായി പുറത്ത് വന്നില്ല എന്ന വസ്തുത ഗൗരവതരമാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിദ്ധാർഥിന്റെ കുടുംബാഗങ്ങൾ ആരോപിച്ചതിന് ശേഷം ആന്റി റാഗിങ് സെൽ അന്വേഷണം നടത്തുകയും 12 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കുടുംബത്തിന്റെ ആരോപണം ശരിവെച്ചു. അതിന് പിന്നാലെ പ്രതികളിൽ പലരും ഒളിവിൽ പോയി. പ്രതികളിൽ എസ്എഫ്ഐ നേതാക്കളും യൂണിയൻ അംഗങ്ങളുമുണ്ട്. അതിൽ ആറ് പേരെ പോലീസ് ഇപ്പോൾ കസ്റ്റഡിലെടുത്തിട്ടുണ്ട്.

എന്നാൽ മരണപ്പെട്ടെന്ന വിവരം അറിയിക്കുന്ന ഫ്രെബുവരി 18- ന് ഉച്ചയ്ക്ക് 2 മണിക്ക് തൊട്ട് മുന്നേ മകൻ തങ്ങളെ വിളിച്ചിരുന്നെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും അത് കൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.
സംസ്കാരം നടന്ന ദിവസം സിദ്ധാർഥിന്റെ സഹപാഠികൾ തന്നെ കണ്ടിരുന്നതായും മറ്റ് വിദ്യാർഥികളിൽ നിന്ന് ഗുരുതര പീഡനം മകൻ നേരിട്ടതായി വെളിപ്പെടുത്തിയിരുന്നതായും പിതാവ് പ്രകാശൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഇതേ തുടർന്ന് കോളേജിലെ ആന്റി റാഗിങ് കമ്മറ്റി അന്വേഷണം നടത്തുകയും ഗുരുതരമായ രീതിയിൽ റാഗിങ് നടന്നതായി കണ്ടെത്തുകയും ചെയ്തു. ശേഷം സീനിയർ വിദ്യാർഥികളായ 12 പേരെ ഫ്രെബുവരി 23- ന് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയപ്പെട്ട വിദ്യാർഥികളിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രെട്ടറിയും എക്സിക്യൂട്ടീവ് അംഗവും ഉൾപ്പെടുന്നുണ്ട്. കോളേജ് യൂണിയൻ ഭാരവാഹികളും ഈ സംഘത്തിലുണ്ട്.കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവർ.

രണ്ടാം വർഷ ബി.എസ്.സി വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ്
രണ്ടാം വർഷ ബി.എസ്.സി വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ്

സംഭവം നടന്നതിന്റെ മൂന്ന് ദിവസം മുമ്പ് ഫ്രെബുവരി 15 ന്- ലീവിന് നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞ് മകൻ വിളിച്ചിരുന്നുവെന്നും അന്ന് വൈകുന്നേരം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയിൻ കയറിയെന്ന് അറിയിച്ചിരുന്നതായും സിദ്ധാർഥിന്റെ അമ്മ പറയുന്നു. എന്നാൽ പിന്നീട് കോളേജിലേക്ക് പോകേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് വഴിയിലിറങ്ങി സിദ്ധാർഥ് മടങ്ങി.

പിറ്റേ ദിവസമാണ് സിദ്ധാർഥനെ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് കുട്ടികൾക്ക് മുമ്പിൽ വിവസ്ത്രനാക്കി പൊതുവിചാരണക്കിരയാക്കുകയും ബെൽറ്റുകൾ കൊണ്ടും ഇലക്ട്രിക് വയറുകൊണ്ടും കമ്പികൾ കൊണ്ടും അടിക്കുകയും ചെയ്തത് എന്നാണ് കുടുംബം പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ ഈ ആരോപണം ശരിവെക്കുന്നതായിരുന്നു. ശരീരത്തിൽ രണ്ട് മൂന്ന് ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ടെന്നും തലക്കും താടിയെലലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മരണപ്പെട്ട സാഹചര്യവും സഹപാഠികൾ വീട്ടുകാർക്ക് നല്കിയ മൊഴിയും കേസിലെ ദുരൂഹത തുറന്ന് കാണിക്കുന്നു. കഴിഞ്ഞ ഫ്രെബുവരി 14- ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെ സീനിയർ വിദ്യാർഥിനികൾകൊപ്പം ഡാൻസ് ചെയ്തുവെന്നാരോപിച്ചായിരുന്നു മർദനങ്ങൾക്ക് തുടക്കമുണ്ടായത്.

സിദ്ധാർഥിന്റെ 18 ആം പിറന്നാളിന് എടുത്ത ഫോട്ടോ
സിദ്ധാർഥിന്റെ 18 ആം പിറന്നാളിന് എടുത്ത ഫോട്ടോ

ക്രൂരമായ മാനസിക പീഡനത്തിനും ശാരീരിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നും ഇതാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് അനുമാനം. കൽപ്പറ്റ ഡി വൈഎസ്പിയുടെ നേതൃത്വത്തിൽ നേരത്തെ മൂന്ന് സഹപാഠികളുടെ മൊഴിയെടുത്തിരുന്നു.
കോളേജ് അധികൃതർ തുടക്കം മുതലേ കേസ് മൂടി വെക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണത്തിന് സഹകരിക്കുന്നില്ല എന്നും കുടുംബത്തിന്റെ ആരോപണമുണ്ട്.

സസ്പെൻഡ് ചെയ്യപ്പെട്ട പ്രതികളിൽ പലരും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഒളിവിൽ പോയിരുന്നു. അതിൽ ആറ് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്ന് കൽപ്പറ്റ ഡി വൈഎസ്പി സജീവ് പറഞ്ഞു. മറ്റ് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടനെയുണ്ടാകുമെന്നും ഡി വൈഎസ്പി അറിയിച്ചു. റാഗിങ്, പ്രേരണ കുറ്റം, മാരാകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.

വെറ്ററിനറി സർവകലാശാലയിൽ എത്തിയ വർഷം തന്നെ ക്ലാസ് റെപ്രസന്റേറ്റീവായും യൂണിവേഴ്സിറ്റിയുടെ ഫോട്ടോഗ്രാഫറായിട്ടും മികവ് തെളിയിച്ച വിദ്യാർഥിയായിരുന്നു
സിദ്ധാർഥ് .ചിത്ര വരയിലും കഴിവ് തെളിയിച്ചിരുന്നു. എൻട്രൻസിലൂടെ വെറ്റിനറി സർവ്വകലാശാലയിൽ അഡ്മിഷൻ കിട്ടിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ഗള്ഫിൽ ജോലി ചെയ്യുന്ന പിതാവും കുടുംബവും

Related Stories

No stories found.
logo
The Cue
www.thecue.in