ഗൗരി ലങ്കേഷിനെ കൊന്ന സംഘപരിവാറും സിപിഎം സൈബര്‍ ഗുണ്ടകളും തമ്മില്‍ എന്ത് വ്യത്യാസം, എതിര്‍ക്കുന്നവരെ ആക്രമിക്കാന്‍ പദ്ധതി: വി.ഡി.സതീശന്‍

ഗൗരി ലങ്കേഷിനെ കൊന്ന സംഘപരിവാറും സിപിഎം സൈബര്‍ ഗുണ്ടകളും തമ്മില്‍ എന്ത് വ്യത്യാസം, എതിര്‍ക്കുന്നവരെ ആക്രമിക്കാന്‍ പദ്ധതി: വി.ഡി.സതീശന്‍

കവികളെയും, സാംസ്‌കാരിക പ്രവര്‍ത്തകരെയും, പരിസ്ഥിതി പ്രവര്‍ത്തകരെയും സൈബര്‍ ലോകത്ത് സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാടെടുത്ത ഇടതുപക്ഷ ബുദ്ധിജീവികളെ ഉള്‍പ്പെടെയാണ് വ്യക്തിഹത്യ ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് സൈബര്‍ ഗുണ്ടകളുടെ ആക്രമണം.

വി.ഡി.സതീശന്റെ വാക്കുകള്‍

ഗൗരി ലങ്കേഷിനെ കൊല ചെയ്ത സംഘപരിവാറും സാംസ്‌കാരിക പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിപിഎമ്മുകാരും തമ്മില്‍ എന്താണ് വ്യത്യാസം. എം.എന്‍ കാരശേരി, സി.ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ് തുടങ്ങിയവരെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകരില്‍ എണ്‍പത് ശതമാനവും ഇടതുപക്ഷത്ത് നിലയുറപ്പിക്കുന്നവരാണ്.

അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ചരിത്രം അന്വേഷിക്കാന്‍, കഥകള്‍ അന്വേഷിക്കാന്‍ ആപ്ലിക്കേഷന്‍ ഫോമുകള്‍ സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുകയാണ്. അവരെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും ആണ് ഈ ശ്രമം. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ഇത് ജനാധിപത്യ കേരളമാണ്. എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സൈബര്‍ ലോകത്ത് ആക്രമിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും.

Related Stories

No stories found.
logo
The Cue
www.thecue.in