ഞങ്ങള്‍ ഇരിക്കുന്നത് അച്യുതാനന്ദന്‍ അടക്കമുള്ള പ്രഗത്ഭരായ ആളുകള്‍ ഇരുന്ന കസേരയില്‍; സര്‍ക്കാരിനോട് വി.ഡി സതീശന്‍

ഞങ്ങള്‍ ഇരിക്കുന്നത് അച്യുതാനന്ദന്‍ അടക്കമുള്ള പ്രഗത്ഭരായ ആളുകള്‍ ഇരുന്ന കസേരയില്‍; സര്‍ക്കാരിനോട് വി.ഡി സതീശന്‍

നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് പോലും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് വി.ഡി സതീശന്‍. ബഹളമുണ്ടാക്കാന്‍ ചിലര്‍ കൊട്ടേഷന്‍ എടുത്തിരിക്കുകയാണ്. വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള പ്രഗത്ഭരായ ആളുകള്‍ ഇരുന്ന കസേരയിലാണ് തങ്ങള്‍ ഇരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി. ബഹിഷ്‌ക്കരണത്തിന് മുമ്പ് നടത്തിയ പ്രസംഗത്തിലായിരുന്നു വി.ഡി സതീശന്‍ ഭരണപക്ഷത്തെ കുറ്റപ്പെടുത്തിയത്.

ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ മാന്യമായ സമീപനമാണ് യു.ഡി.എഫ് സഭയില്‍ സ്വീകരിച്ചിട്ടുള്ളത്. ഭൂരിപക്ഷമുണ്ടാക്കിയ ധാര്‍ഷ്ട്യമാണ് പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിന് പിന്നില്‍. ശബ്ദം കൊണ്ട് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണ് നിയമസഭയില്‍ നടക്കുന്നത്.

മുഖ്യമന്ത്രി ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ജനാധിപത്യ വിരുദ്ധമായ കീഴ് വഴക്കങ്ങളോട് പ്രതിപക്ഷത്തിന് യോജിക്കാനാകില്ല. സഭ സ്തംഭിപ്പിക്കണമെന്നോ ബഹിഷ്‌ക്കരിക്കണമെന്നോ പ്രതിപക്ഷത്തിന് ആഗ്രഹമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in