ശബരിമലയില്‍ യുവതി കയറിയെന്നത് വ്യാജപ്രചരണം; തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് ചിരഞ്ജീവിക്കൊപ്പം കടത്തിവിട്ടതെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ യുവതി കയറിയെന്നത് വ്യാജപ്രചരണം; തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് ചിരഞ്ജീവിക്കൊപ്പം കടത്തിവിട്ടതെന്ന് ദേവസ്വം ബോര്‍ഡ്

തെലുങ്ക് നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സോഷ്യല്‍മീഡിയയിലെ പ്രചരണം തള്ളി. യുവതി ശബരിമല കയറിയെന്നത് വ്യാജ പ്രചരണമാണെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.അനന്തഗോപന്‍. ആശയക്കുഴപ്പമുണ്ടാക്കാനാണ് വ്യാജപ്രചരണം നടത്തുന്നത്.

തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് ചിരഞ്ജീവിക്കൊപ്പമെത്തിയ സ്ത്രീയെ ക്ഷേത്രത്തിലേക്ക് കയറ്റിവിട്ടത്. അവരുടെ ജനനവര്‍ഷം 1966 ആണ്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ആരോപണം ഉന്നിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും കെ.അനന്തഗോപന്‍ അറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ഡയറക്ടറായിരുന്ന മധുമതിയാണ് ശബരിമലയിലെത്തിയത്. സന്ദര്‍ശനം വിവാദമായതോടെ മധുമതിയുടെ മകന്‍ വിശദീകരണവുമായി എത്തിയിരുന്നു. ചിരഞ്ജീവി, ഭാര്യ സുരേഖ എന്നിവര്‍ക്കൊപ്പമായിരുന്നു മധുമതിയുടെ ഭര്‍ത്താവ് സുരേഷ് ചുക്കാപ്പള്ളിയും 13ാം തിയതി രാവിലെ ശബരിമലയിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in