തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധി സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് കിട്ടിയ തിരിച്ചടി; കെ എന്‍ ബാലഗോപാല്‍

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധി സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് കിട്ടിയ തിരിച്ചടി; കെ എന്‍ ബാലഗോപാല്‍
Published on

സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നു കയറ്റങ്ങള്‍ക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ കേസിലെ സുപ്രീം കോടതി വിധിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

സംസ്ഥാന ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കേരള സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വര്‍ഷങ്ങളായി സ്വീകരിച്ച നിലപാടുകള്‍ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായകമായ ഉത്തരവ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകള്‍ ആദ്യ ബില്ലില്‍ നിന്ന് വ്യത്യസ്തമെങ്കില്‍ മാത്രമേ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമുള്ളൂവെന്നും കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Related Stories

No stories found.
logo
The Cue
www.thecue.in