സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി, ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം  തുടരാമെന്ന് സുപ്രീം കോടതി, ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
Published on

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പെടെ മാംസാഹാരം ഒഴിവാക്കിയ ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു.

പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായ ചുമതലയേറ്റ ശേഷം സംഘപരിവാര്‍ നയങ്ങള്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യം ചെയ്ത് ദ്വീപ് നിവാസിയായ അജ്മല്‍ അഹമ്മദാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in