ലൈംഗിക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി

ലൈംഗിക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി

പീഡന പരാതിയില്‍ ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

അഭിഭാഷകനൊപ്പമാണ് ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പോലീസ് സ്‌റ്റേഷനിലെത്തിയത്.

കൊച്ചിയിലെ ഫ്‌ളാറ്റിലും ഹോട്ടലിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. സാമ്പത്തികമായി ചൂഷണം ചെയ്തു. മാനസികായും വൈകാരികമായും ഉപദ്രവിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിയിരുന്നു.

യുവതി തന്റെ സുഹൃത്താണെന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറിന്റെ വാദം. ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in