കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, സില്‍വര്‍ ലൈന്‍ വിശദീകരണത്തിന് മുഖ്യമന്ത്രി കൊച്ചിയില്‍

കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, സില്‍വര്‍ ലൈന്‍ വിശദീകരണത്തിന് മുഖ്യമന്ത്രി കൊച്ചിയില്‍

കെ റെയില്‍ വിശദീകരണ യോഗത്തിന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ജനസമക്ഷം സില്‍വര്‍ ലൈന്‍ എന്ന പേരില്‍ കൊച്ചി ടിഡിഎം ഹാളില്‍ വിവിധ മേഖലയില്‍ നിന്ന് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

നാടിന്റെ ഗതാഗത സൗകര്യം നല്ലതാക്കി തീര്‍ക്കുന്നതിനാണ് കെ റെയില്‍ എന്ന് വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ധര്‍മ്മത്തില്‍പ്പെട്ടതാണ് കെ റെയില്‍. കാലത്തിന് അനുസരിച്ച് മുന്നേറണമെന്ന ഉദ്ദേശത്തിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി.

സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാത പരിസ്ഥിതി സൗഹാര്‍ദപരമാണെന്നും മുഖ്യമന്ത്രി. ഏതെങ്കിലും പരിസ്ഥിതി ലോല പ്രദേശത്തിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി. ഒരു വന്യജീവി സങ്കേതത്തിലൂടെയും പാത കടന്നുപോകുന്നില്ല.

The Cue
www.thecue.in